Back To Top

November 14, 2024

പിറവം താലൂക്ക്‌ ആശുപത്രിയിൽ നവീകരിച്ച ഐ.പി ബ്ലോക്ക്‌ പ്രവർത്തനമാരംഭിച്ചു.

By

 

 

പിറവം: താലൂക്ക്‌ ആശുപത്രിയിൽ നവീകരിച്ച ഐ.പി ബ്ലോക്ക്‌ പ്രവർത്തനമാരംഭിച്ചു. നഗരസഭയുടെ ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ മുടക്കിയാണ് ഐ.പി ബ്ലോക്കും ടോയ്‌ലെറ്റുകളുടെയും നവീകരിച്ചത്. അടുത്തിടെ ഉദ്ഘാടനം ചെയ്ത പുതിയ ഒ.പി ബ്ലോക്കിൽ നിന്നും ഐ.പി

ബ്ലോക്കിലേക്ക് എളുപ്പത്തിൽ കയറുവാനുള്ള റാമ്പും സജീകരിച്ചിട്ടുണ്ട്. നവീകരിച്ച ഐ.പി ബ്ലോക്ക്‌ നഗരസഭാ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.പി സലിം അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ.ബിമൽ ചന്ദ്രൻ, കൗൺസിലർമാരായ ഏലിയാമ്മ ഫിലിപ്പ്, പി.ഗിരീഷ് കുമാർ, ബാബു പാറയിൽ, ജോജിമോൻ ചാരുപ്ലാവിൽ, ഡോ.സഞ്ജിനി പ്രതീഷ്, അന്നമ്മ ഡോമി, രമ വിജയൻ നേതാക്കളായ സോമൻ വല്ലയിൽ, സോജൻ ജോർജ്, മെഡിക്കൽ സൂപ്രണ്ട് ഡോ.പി ടി സിന്ധു എന്നിവർ സംസാരിച്ചു.

 

 

ചിത്രം – പിറവം താലൂക്ക്‌ ആശുപത്രിയിൽ നവീകരിച്ച ഐ പി ബ്ലോക്ക്‌ നഗരസഭാ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു ഉദ്ഘാടനം ചെയ്യുന്നു

Prev Post

പാലച്ചുവട് ഇടപ്പള്ളിച്ചിറ തൃക്കാമറ്റത്തിൽ ടി.എ യേശുദാസൻ (95) നിര്യാതനായി.

Next Post

മുളക്കുളം മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പുത്തൂർ വന്ദ്യ കുര്യൻ മർക്കോസ്…

post-bars