നല്ല അയൽവാസി കൂട്ടായ്മ്മ പുതുവർഷ സംഗമം നടത്തി.
പിറവം : പാലച്ചുവട് ജയന്തി ജo ങ്ഷനിൽ എന്റെ നല്ല അയൽവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ പുതുവർഷാരവം 2025 സംഘടിപ്പിച്ചു. സാംസ്ക്കാരിക സമ്മേളനം നഗരസഭാ ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു നിർവ്വഹിച്ചു. സംഘടനാ പ്രസിഡന്റ് ജെയിംസ് കുറ്റിക്കോട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ അന്നമ്മ ഡോമി മുഖ്യ പ്രഭാഷണം നിർവഹിച്ചു. വിവിധ മേഖകളിൽ കഴിവ് തെളിയിച്ച (കല കായികം, ബിസിനസ്, കൃഷി) വരെ പിറവം സർക്കിൾ ഇൻസ്പെക്ടർ ഇന്ദ്ര രാജ് അവാർഡ് നൽകി ആദരിച്ചു.യോഗത്തിൽ ഷാജു ഇഞ്ഞിമറ്റം, വാർഡ് കൗൺസിലർ വത്സലാ വർഗീസ്, ലാൽ പ്രിയൻ, വിദ്യ ദാസ്, സന്ധ്യ രജേഷ് പ്രേംസൺ പാഴൂർ,. ജോർജ് കുട്ടി കാട്ടേക്കാട്ട്,ഡയ്സി കുര്യൻ, കൃഷ്ണദാസ്,എൽദോ കോനാമ്പുറം, ജിജോ അറയ്ക്കൽ എന്നിവർ സംസാരിച്ചു.
ചിത്രം : പാലച്ചുവട് ജയന്തി ജo ങ്ഷനിൽ എന്റെ നല്ല അയൽവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ പുതുവർഷ സംഗമം നഗരസഭാ ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു ഉദ്‌ഘാടനം ചെയ്യുന്നു.
