Back To Top

November 30, 2024

വിദ്യാഭ്യാസ ജാഥക്ക് സ്വീകരണം നൽകി.

By

 

 

പിറവം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന വിദ്യാഭ്യാസജാഥയ്ക്ക് മുളന്തുരുത്തി പബ്ലിക് ലൈബ്രറിയുടെയും ശാസ്ത്രസഹിത്യപരിഷത്ത് മുളന്തുരുത്തി യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകി. “തോൽപിച്ചാൽ നിലവാരം കൂടുമോ? , എന്നതാണ് ജാഥയുടെ ക്യാമ്പയിൻ മുദ്രാവാക്യം ‘ “ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും ” എന്ന ആവശ്യമാണ് ജാഥ സർക്കാരിനു മുമ്പിൽ വയ്ക്കുന്നത്. ഈ വിഷയത്തിൽ പരിഷത്തിനു പറയാനുള്ളതു ജനങ്ങളോടു വിശദീകരിക്കുക എന്നതാണു ജാഥയുടെ ലക്ഷ്യം. 2024 നവമ്പർ 14 ന് കാസർഗോഡുനിന്നാരംഭിച്ച ജാഥ ഡിസംബർ 10 മനുഷ്യാവകാശദിനത്തിൽ തിരുവനന്തപുരത്തു സമാപിക്കുമ്പോൾ ഗുണമേന്മയുള്ള വിദ്യാദ്യാസം എല്ലാ കുട്ടികൾക്കും എന്ന ആവശ്യമുന്നയിച്ചു കൊണ്ട് അനേകായിരം പേർ ഒച്ചവച്ച നിവേദനം മുഖ്യമന്ത്രിക്കു നല്കും. മേഖലയിലെ രണ്ടാമത്തെ ജാഥാസ്വീകരണ കേന്ദ്രമായ മുളന്തുരുത്തി ഹയർ സെക്കൻ്ററി സ്കൂളിലെ വൈലോപ്പിള്ളി സ്മൃതി മണ്ഡപത്തിൽ നടന്ന യോഗത്തിൽ പരിഷത് സംസ്ഥാന നിർവ്വാഹക സമിതിയംഗം എൽ.ശൈലജ മുഖ്യഭാഷണം നടത്തി. പരിഷത്ത് എറണകുളം ജില്ല മുൻപ്രസിഡൻ്റ് ഡോ. എൻ ഷാജി വിവിധ സംഘടനകളും ലൈബ്രറികളും നൽകിയ സ്വീകരണം ഏറ്റുവാങ്ങി. സ്വീകരണത്തിനു നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ജാഥാ ക്യാപ്റ്റൻ ടി.കെ മീരാഭായ് (പരിഷത് സംസ്ഥാന പ്രസിഡൻ്റ്) സംസാരിച്ചു.

യോഗത്തിൽ മേഖലാപ്രസിഡൻ്റ് പ്രൊഫ. എം.വി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. മുളന്തുരുത്തി പബ്ലിക് ലൈബ്രറി സെക്രട്ടറി കെ.കെ. സണ്ണി സ്വാഗതമാശംസിച്ചു. പരിഷത്ത് മുളന്തുരുത്തി യൂണിറ്റ് പ്രസിഡൻ്റ് സത്യൻ ടി. ആർ നന്ദി പറഞ്ഞു. കേരള സർക്കാരിനു സമർപ്പിക്കാൻ പൊതുജനങ്ങൾ ഒപ്പിട്ട നിവേദനം ജാഥാ ക്യാപ്റ്റനു കൈമാറി.

 

ചിത്രം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസജാഥയ്ക്ക് മുളന്തുരുത്തിയിൽ നൽകിയ സ്വീകരണ യോഗത്തിൽ പരിഷത് സംസ്ഥാന നിർവ്വാഹക സമിതിയംഗം എൽ.ശൈലജ പ്രസംഗിക്കുന്നു.

 

Prev Post

നീന്തൽ മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടി അഥാലിയാ ഏലിയാസ്  

Next Post

കൂത്താട്ടുകുളം ഏരിയ സമ്മേളനം – പാമ്പാക്കുടയിൽ സെമിനാർ നടത്തി

post-bars