നീന്തൽ മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടി അഥാലിയാ ഏലിയാസ്
പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെ നീന്തൽ താരം അഥാലിയാ ഏലിയാസ് കേരളത്തിൽ നടക്കുന്ന വിവിധ നീന്തൽ മത്സരങ്ങളിൽ മെഡൽ വേട്ട തുടരുകയാണ്. സെന്റ് ഫിലോമിനാസ് സ്വിമ്മിങ് പൂളിലെ താരമായ അഥാലിയയക്ക് ദേശീയ താരം അലക്സ് പി ജോയി ആണ് പരിശീലനം നൽകുന്നത്. കോതമംഗലത്ത് നടന്ന ജില്ലാ മത്സരത്തിൽ ഫ്രീസ്റ്റൈലിലും ബ്രെസ്റ്റ് സ്‌ട്രോക്കിലും സ്വർണ്ണവും ബാക്ക് സ്‌ട്രോക്കിൽ വെള്ളിയും നേടി. കാക്കനാട് സംസ്‌കാര നടത്തിയ അഖിലകേരള മത്സരത്തിൽ ബ്രെസ്റ്റ് സ്‌ട്രോക്കിന് (25 മീ) സ്വർണവും, ബ്രെസ്റ്റ് സ്‌ട്രോക്കിന്(50 മീ) വെള്ളിയും ഫ്രീ സ്റ്റൈലിൽ ഓടും കരസ്ഥമാക്കി. പതിനെട്ടാമത് അനു മെമ്മോറിയൽ അഖില കേരള മത്സരത്തിൽ രണ്ടു മൂന്നാം സ്ഥാനങ്ങൾ സ്വന്തമാക്കി.
ജി.പി.എസ് സൂപ്പർ സ്ലാം മത്സരങ്ങളിൽ ബ്രെസ്റ്റ് സ്‌ട്രോക്കിനും ബാക്ക് സ്‌ട്രോക്കിനും ഓട്ടു മെഡലുകളാണ് ലഭിച്ചത്. ഡോൺ ബോസ്കോ ഇന്റർ സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണവും ഒരു ഓടും നേടിയത് ശ്രദ്ധേയമായി. ഈയിടെ കൊച്ചി മെട്രോ സഹോദയയുടെ നേതൃത്വത്തിൽ നടന്ന മത്സരങ്ങളിൽ മിന്നുന്ന പ്രകടനമാണ് സെന്റ് ഫിലോമിനാസിലെ കുട്ടികൾ കാഴ്ചവച്ചത്. അഥാലിയ രണ്ടു സ്വർണ്ണം നേടി വ്യക്തിഗത ചാമ്പ്യനായി. ആൻഡ്രിയ അന്ന അനിലിനും മെഡലുകൾ ലഭിച്ചു. സെന്റ് ഫിലോമിനാസ് സ്കൂൾ സെക്കന്റ് റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടു. വളർന്നുവരുന്ന നീന്തൽ താരത്തെ ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ , ജോജു ജോസഫ് , പി.ടി.എ പ്രസിഡന്റ് സജീവ് പി കെ എന്നിവർ അഭിനന്ദിച്ചു.
ചിത്രം : നീന്തൽ തരാം അഥാലിയാ ഏലിയാസ് .
