Back To Top

August 30, 2024

മാർത്തോമൻ കത്തീഡ്രലിൽ യൂയാക്കിം മോർ കൂറിലോസ് ബാവായുടെ ശതോത്തര സുവർണ്ണ ജൂബിലി പെരുന്നാളിന് കൊടിയേറി.                                    

 

പിറവം : മുളന്തുരുത്തി, മാർത്തോമൻ കത്തീഡ്രലിൽ പരിശുദ്ധനായ യൂയാക്കിം മോർ കൂറിലോസ് ബാവായുടെ ശതോത്തര സുവർണ്ണ ജൂബിലി പെരുന്നാളിന് വികാരി ഫാ. ഷമ്മി ജോൺ ഇരമംഗലം കൊടിയേറ്റി. പ്രധാന പെരുന്നാൾ സെപ്റ്റമ്പർ 1,2 തിയതികളിലാണ്. ഒന്നിന് ഉച്ചക്ക് 1.30 ന് മലേകുരിശ് ദയറായിൽ നിന്ന് മുളന്തുരുത്തിയിലേക്ക് കാൽനട തീർത്ഥയാത്ര ആരംഭിക്കും. വൈകിട്ട് 5.30 ന് കരവട്ടെ കുരിശുങ്കൽ എത്തുന്ന തീർത്ഥയാത്രയെ മലങ്കരമെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ ഇടവകയും മുളന്തുരുത്തി പഞ്ചായത്ത് ഭരണസമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, രാഷ്ട്രീയ സാമുദായിക സംഘടനകൾ, മുളന്തുരുത്തി പൗരാവലി എന്നിവർ ചേർന്ന് സ്വീകരിച്ച് കത്തീഡ്രലിലേക്ക് ആനയിക്കും. തുടർന്ന് സന്ധ്യാ പ്രാർത്ഥനയും പ്രദക്ഷിണവും നടക്കും. രണ്ടിന് രാവിലെ 8ന് ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ വി. അഞ്ചിന്മേൽ കുർബ്ബാന നടക്കും. തുടർന്ന്

പരിശുദ്ധൻ്റെ തിരുശേഷിപ്പ് വണക്കവും നടക്കും.

 

Prev Post

കനത്ത മഴയും, മണ്ണെടുപ്പും -സ്വകാര്യ ബസ് ചെളിയിൽ താഴ്ന്നു

Next Post

പിറവം സെന്റ് ജോസഫ്‌സ് ഹൈസ്കൂളിന്റെ പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു

post-bars