പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു
പിറവം : പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ ചിരകാല സ്വപ്നമായിരുന്ന പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം മൂവാറ്റുപുഴ രൂപത അധ്യക്ഷൻ അഭി യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത നിർവഹിച്ചു. മൂവാറ്റുപുഴ രൂപത വികാരി ജനറൽ മോൺ തോമസ് ഞാറക്കാട്ട്, മൂവാറ്റുപുഴ രൂപത ചാൻസിലർ ഫാ അനൂപ് പന്തിരായിതടത്തിൽ, സ്കൂൾ കോർപ്പറേറ്റ് മാനേജർ ഫാ.വർഗീസ് പണ്ടാരംകുടിയിൽ, ലോക്കൽ മാനേജർ ഫാ പൗലോസ് കിഴക്കന്നേടത്ത് പിറവം മുൻ എംഎൽഎ എം.ജെ ജേക്കബ്, പിറവം നഗരസഭ മുൻ അധ്യക്ഷരായ സാബു ജേക്കബ്, ഏലിയാമ്മ ഫിലിപ്പ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ വത്സല വർഗീസ്, ജിൽസ് പെരിയപ്പുറം,
വാർഡ് കൗൺസിലർമാർ, പി.ടി.എ എം പി.ടി. എ അംഗങ്ങൾ, എസ്എംസി, പൂർവവിദ്യാർഥി പ്രതിനിധികൾ. വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവർത്തവർ എന്നിവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഡാനിയൽ തോമസ്, സീനിയർ അസിസ്റ്റന്റ് എലിയാസ് പോൾ, സ്റ്റാഫ് സെക്രട്ടറി ജെനു മാത്യു, മറ്റ് അധ്യാപക അനധ്യാപകർ എന്നിവർ നേതൃത്വം നൽകി.
