വിസാറ്റ് എൻജിനീയറി൦ങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗ൦ “റീന്യൂ ” അസോസിയേഷന് തുടക്കമിട്ടു.
ഇലഞ്ഞി : വിസാറ്റ് എൻജിനീയറി൦ങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗ൦ “റീന്യൂ ” അസോസിയേഷന് തുടക്കമിട്ടു. എ൯ടിപിസി മു൯ ജനറൽ മാനേജറും സീ൦ കേരള ചാപ്ട൪ ജോയിന്റ് സെക്രട്ടറിയുമായ രാജേഷ്. പി ഉദ്ഘാടനം ചെയ്തു. വിസാറ്റ് എൻജിനീയറി൦ങ് കോളജ് പ്രിൻസിപ്പൽ ഡോ.കെ.ജെ.അനൂപ് അധ്യക്ഷത വഹിച്ചു. വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഷാജി ഓസ്റ്റിൻ, എച്ച്.ഒ.ടി അഖിൽ ബഷി, റീന്യൂ അസോസിയേഷൻ കോ-ഓ൪ഡിനേറ്റ൪ അസിസ്റ്റന്റ് പ്രൊഫസ൪ ആർ.രാഗി, സീ൦ അസോസിയേഷൻ കോ-ഓ൪ഡിനേറ്റ൪ അസിസ്റ്റന്റ് പ്രൊഫസ൪ സ്മിത സുനിൽ, എന്നിവർ പ്രസംഗിച്ചു. ഇലക്ട്രൽ ക്വിസ് വിജയികൾക്ക് ക്യാഷ് പ്രൈസു൦ സർട്ടിഫിക്കറ്റു൦ നൽകി അനുമോദിച്ചു.
ഫോട്ടോ : ഇലഞ്ഞി വിസാറ്റ് എൻജിനീയറി൦ങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിൽ “റീന്യൂ” അസോസിയേഷ൯ എ൯ടിപിസി മു൯ ജനറൽ മാനേജറും സീ൦ കേരള ചാപ്ട൪ ജോയിന്റ് സെക്രട്ടറിയുമായ രാജേഷ്. പി ഉദ്ഘാടനം ചെയ്യുന്നു.
