പാഴൂരിലെ മണ്ണ് ഖനനം. യുഡിഎഫ് വീണ്ടും ലോറികൾ തടഞ്ഞു
പിറവം:- വൻ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന പാഴൂർ കാക്കനാട്ടിൽ മലയിൽ മണ്ണ് എടുക്കണ്ട എന്ന സർവ്വകക്ഷി തീരുമാനത്തിന് വിരുദ്ധമായി മണ്ണ് മാഫിയ രാത്രിയിൽ വ്യാപകമായി മണ്ണ് കടത്തുകയാണ്.പരിസരവാസികൾ അറിയിച്ചതിനെ തുടർന്ന് യുഡിഎഫ് നേതാക്കൾ കാക്കനാട്ടിൽ മലയിൽ നിന്നും മണ്ണെടുക്കുവാൻ എത്തിയ ടോറസ് ലോറികൾ തടഞ്ഞു. യുഡിഎഫിന്റെ നേതൃത്വത്തിൽ ഇതിനുമുമ്പും രണ്ടുതവണ തടഞ്ഞിരുന്നു.ജനവാസ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന മണ്ണു ഖനനം വൻ പ്രതിഷേധത്തെ തുടർന്നും എംഎൽഎയുടെ ഇടപെടലിനെ തുടർന്നും, ആർഡി ഓ സർവ്വകക്ഷി യോഗം വിളിക്കുകയും യോഗത്തിൽ പങ്കെടുത്ത എല്ലാ കക്ഷികളും മണ്ണു ഖനനത്തിനെതിരായിരംഗത്ത് വരികയും ചെയ്തിരുന്നു. യോഗത്തിന്റെ പൊതു വികാരം മനസ്സിലാക്കി കളക്ടറുമായി സംസാരിച്ച് കൂടുതൽ പഠനങ്ങൾ നടത്തിയതിനുശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളൂ എന്ന് ആർഡിഒ ഉറപ്പു നൽകുകയും ചെയ്തി രുന്നു. എന്നാൽ ഇപ്പോൾ ആ ഉറപ്പ് ലംഘിച്ചുകൊണ്ട് കഴിഞ്ഞദിവസം രാത്രിയിൽ വ്യാപകമായി മണ്ണ് കടത്തികൊണ്ട് പോവുകയാണുണ്ടായത്.ഈ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് DCC സെക്രട്ടറി കെ ആർ പ്രദീപ് കുമാർ യുഡിഎഫ് ജില്ലാ സെക്രട്ടറി രാജുപാണാലിക്കൽ നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം യുഡിഎഫ് ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം,വാർഡ് കൗൺസിലർ വത്സല വർഗീസ്,, ഡോമി ചിറപ്പുറം എന്നിവർ മണ്ണെടുക്കുന്ന സ്ഥലത്ത്എത്തിച്ചേരുകയും മണ്ണെടുത്താൽലോറികൾ തടയുമെന്നും ശക്തമായപ്രതിഷേധം നേരിടേണ്ടി വരികയും ചെയ്യുമെന്നും പറഞ്ഞിരുന്നു.നഗരസഭയിൽ യുഡിഎഫ് കൊടുത്തിട്ടുള്ള മണ്ണെടുക്കലിന് എതിരായിട്ടുള്ള പ്രമേയം ചൊവ്വാഴ്ച ചർച്ചയ്ക്ക് വെച്ചിരിക്കുകയാണ്. അതിനുമുമ്പ് വ്യാപകമായി മണ്ണ് കടത്തുക എന്ന ലക്ഷ്യവുമായിട്ടാണ് മാഫിയ രംഗത്ത് വന്നിരിക്കുന്നത്. മണ്ണ് എടുക്കുന്നതിന് അനുകൂലമായി ഉന്നത ഉദ്യോഗസ്ഥരുടെയും ഭരണകക്ഷിയുടേയും ശക്തമായിട്ടുള്ള രഹസ്യ പിന്തുണയുണ്ട് എന്നുള്ളതുകൊണ്ടാണ് വൻ പ്രതിഷേധത്തിന് ഇടയിലും മണ്ണ് മാഫിയ സജീവമായി രംഗത്ത് വന്നിട്ടുള്ളത്. ഇതിനിടെ മണ്ണ് കടത്തിക്കൊണ്ടു പോകുവാൻ ഉപയോഗിക്കുന്ന വഴി അവിടുത്തെ പരിസരവാസികൾ പണം കൊടുത്ത് വാങ്ങിയിട്ടുള്ളതുമാണ്. അങ്ങിനെയിരിക്കെ സ്വകാര്യ വഴിയിലൂടെ അവരുടെ സമ്മതമില്ലാതെയാണ് ഈ വാഹനങ്ങൾ ഓടിക്കുന്നത് എന്നുള്ള ഗുരുതരമായ പരാതിയും ഉയർന്നിട്ടുണ്ട്.സ്വകാര്യ വ്യക്തികളുടെ വഴി അനധികൃതമായി കയ്യേറി അതിലൂടെ വലിയ ടോറസ് ലോറികൾ ഓടിക്കുന്നത് കടുത്ത നിയമലംഘനം ആണെന്നും പരിസരവാസികൾ ചൂണ്ടിക്കാട്ടി.സംഘർഷാവസ്ഥ കണക്കിലെടുത്ത് പരിസരത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥർ മണ്ണ് മാഫിയക്ക് വേണ്ടിനിലകൊള്ളുകയാണെന്നും ,ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസ് അവരെ ഭീഷണിപ്പെടുത്തുകയാണെന്നുംമണ്ണ് കടത്താൻ സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയാണെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
