Back To Top

December 4, 2023

മുത്തോലപുരത്ത്‌ വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീണു

ഇലഞ്ഞി : മുത്തോലപുരത്ത്‌ വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീണു. ഉരുളിച്ചാലിൽ കോളനിയിൽ മച്ചിക്കണ്ടത്തിൽ അന്ന ദേവസ്യയുടെ വീടിന്റെ മേൽക്കൂര ആണ് തകർന്ന് വീണത്. ഇടിഞ്ഞു വീണ സമയത്ത് അകത്ത് ആളില്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായി. കിടപ്പ് രോഗിയായ അന്നക്കുട്ടിയെ ബ്ലോക്ക് അംഗം ഡോജിൻ ജോൺന്റെ നേതൃത്വത്തിൽ നേരത്തെ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റി താമസിച്ചിരുന്നു.

 

അവകാശികൾക്ക് സ്ഥലം എഴുതി നൽകാൻ പഞ്ചായത്ത് ഭരണ സമിതി തയ്യാറാകാത്തതിനാൽ മുപ്പതും നാൽപ്പതും വർഷങ്ങൾ പഴക്കമുള്ള വീടുകൾ പുതുക്കി പണിയുവാൻ പോലുമാവാത്ത അവസ്ഥയിലാണ് കോളനി നിവാസികൾ. സ്ഥലസംബന്ധമായ രേഖകൾ ഇല്ലാത്തതിനാൽ സന്നദ്ധ സംഘടനകൾ ചെയ്യുന്ന സഹായങ്ങൾ പോലും ഇവർക്ക് ലഭിക്കുന്നില്ല എന്നാണ് എൽഡിഎഫ് നേതൃത്വം പറയുന്നത്.

 

എൽഡിഎഫ് കക്ഷി അംഗങ്ങൾ നടത്തിയ പ്രതിഷേധത്തിന്റെ ഫലമായി ഉടമകൾക്ക് സ്ഥലം എഴുതി നൽകുന്നതിനുള്ള നടപടികൾ കമ്മറ്റി വിളിച്ച് സ്വീകരിക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിരുന്നു. എന്നാൽ തുടർന്ന് നടന്ന കമ്മറ്റിയിൽ കോളനികളിലെ സ്ഥലവാസികൾക്ക് പട്ടയം നൽകണമെന്ന് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടു. മൂവാറ്റുപുഴ തഹസിൽദാർക്കു കത്ത് നൽകാനാണ് ഭരണ സമിതിയുടെ തീരുമാനം.

 

2018 ൽ തന്നെ പ്രസ്തുത കോളനികളുടെ അസൽ ആധാരങ്ങൾ പഞ്ചായത്തിൽ ഉണ്ടന്നും അത് പതിച്ച് കൊടുക്കുന്നതിന് റവന്യൂ വകുപ്പിന്റെ യാതൊരു വിധ അനുമതികളും ആവശ്യമില്ലെന്നും രേഖാമൂലം തഹസിൽദാർ അറിയിപ്പ് നൽകിയിട്ടുള്ളതായി എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു.

 

ഉടൻ തന്നെ ആധാരങ്ങൾ അവകാശികൾക്ക് എഴുതി നൽകണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരനടപടികൾ ആരംഭിക്കുമെന്നും ആർജെഡി പിറവം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പ്രശാന്ത് പി.ജി. പറഞ്ഞു.

Prev Post

പരിശീലന പരിപാടി സംഘടിപ്പിച്ചു

Next Post

പാഴൂരിലെ മണ്ണ് ഖനനം. യുഡിഎഫ് വീണ്ടും ലോറികൾ തടഞ്ഞു 

post-bars