സ്കൂൾ പ്രവേശനോത്സവം പഠന ശിബിരം
പിറവം : സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്കായി കേരള പ്രദേശ് ഗാന്ധി ദർശൻ വേദി പിറവം നിയോജക മണ്ഡലം കസ്തൂർബാ ഗാന്ധി ദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ 2026 മെയ് 29 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ മുളന്തുരുത്തി തുരുത്തിക്കര ഗവൺമെന്റ് ടെക്നിക്ക് സ്കൂളിൽ വച്ച് വിദ്യാർത്ഥികൾക്കായി ഒരു പഠനശിബിരം നടത്തുന്നു.കുട്ടികൾക്കും മാതാപിതാക്കൾക്കും മോട്ടിവേഷൻ ക്ലാസുകൾ, പരിസ്ഥിതി സംരക്ഷണ ക്ലാസുകൾ, ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ എന്നിവ ഒരുക്കിയിട്ടുണ്ട് .
