കിലുക്കാം പെട്ടി അങ്കണവാടി കാലോത്സവം
പിറവം : മണീട് ഗ്രാമ പഞ്ചായത്ത് ഐ.സി.ഡി.എസ് പ്രോജക്ട് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കണവാടി കാലോത്സവം കിലുക്കാം പെട്ടി മണീട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. മണീട് പഞ്ചായത്തിലെ 17 അങ്കണവാടിയിലെ 172 കുട്ടികളും വർക്കർമാരും ഹെൽപ്പർമാരും പങ്കെടുത്തു . കാലോത്സവം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ബിജു അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനി ഹാസ്യ കലാകാരൻ അനീഷ് കാവിൽ മുഖ്യഅഥിതി ആയിരുന്നു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, വൈസ് പ്രസിഡന്റ് ബെന്നി കെ പൗലോസ്, മോൻസി വർഗീസ്, സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി എസ് ജോബ്, അയന വി ജോയി, പ്രിയ സുമേഷ് മെമ്പർമാരായ ശ്രീക്കുട്ടി ജിത്തു, രാജേഷ് കെ എസ്, എ ഡി ഗോപി, പി ഐ ഏലിയാസ്, മഞ്ചു വർഗീസ്, സന്തോഷ് പ്രകാശ്, എബി ടി വി, വിജി ഏലിയാസ്, മുൻ പ്രസിഡന്റ് മാരായ വി ജെ ജോസഫ്, പോൾ വർഗീസ്, ഉഷ രാമചന്ദ്രൻ, ബിനി ശിവദാസ് , ആശ പോൾ തുടങ്ങിയവർ സംസാരിച്ചു.
ചിത്രം : മണീട് ഗ്രാമ പഞ്ചായത്ത് അങ്കണവാടി കാലോത്സവം കിലുക്കാം പെട്ടി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.
