സഹോദയ ബാസ്ക്കറ്റ്ബോൾ കിരീടം സെന്റ് ഫിലോമിനസിന്, ബോയ്സ് കിരീടം കാർമൽ വാഴക്കുളത്തിന്
പിറവം : എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളുൾപ്പെടുന്ന
സെൻട്രൽ കേരള സഹോദയയുടെ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ
ഈ പ്രാവശ്യവും ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക്
സ്കൂൾ ഗേൾസിന്റെ കിരീടം നേടി. വില്ലേജ് ഇന്റർനാഷണൽ
സ്കൂൾ രണ്ടാം സ്ഥാനവും സെന്റ് ജോസഫ്സ് പുല്ലുവഴി മൂന്നാം
സ്ഥാനവും കരസ്ഥമാക്കി. ബെസ്റ്റ് പ്ലെയർ ആയി സെന്റ്
ഫിലോമിനാസിലെ ദേവപ്രിയ സുനിലും പ്രോമിസിംഗ് പ്ലെയർ
ആയി വില്ലേജ് ഇന്റർനാഷണലിലെ നൗറിൻ നഫിലും
തെരഞ്ഞെടുക്കപ്പെട്ടു. ആൺകുട്ടികളുടെ വിഭാഗത്തിൽ കാർമൽ
വാഴക്കുളം ചാമ്പ്യന്മാരായി. കാർമലിലെ അദീപ് അജയ് ബെസ്റ്റ്
പ്ലെയറുടെയും സെന്റ് ഫിലോമിനാസിലെ സുജിൻ സജീവ്
പ്രോമിസിങ് പ്ലെയറുടെയും ട്രോഫി കരസ്ഥമാക്കി. ഇലഞ്ഞി സെന്റ്
ഫിലോമിനാസ് ബോയ്സ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി .
ഷന്താൾ ജ്യോതി മുട്ടം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
വിജയികൾക്കുള്ള സമ്മാനങ്ങൾ ഇന്ത്യൻ ബാസ്ക്കറ്റ്ബോൾ മുൻ
ക്യാപ്റ്റൻ ബേസിൽ ഫിലിപ്പ് വിതരണം ചെയ്തു.
ബാസ്ക്കറ്റ്ബോൾ ഇന്റർനാഷണൽ കമ്മീഷണർ ഡോ.പ്രിൻസ് കെ
മറ്റം , പ്രിൻസിപ്പൽ കാർമൽ പബ്ലിക് സ്കൂൾ വാഴക്കുളം
ഫാ.ജോൺസൻ വെട്ടിക്കുഴി സി.എം.ഐ, പി.ടി.എ പ്രസിഡന്റ്
സജീവ് പി.കെ, മാജി സന്തോഷ്, സെൻട്രൽ കേരള സഹോദയ
സ്പോർട്സ് കോ-ഓർഡിനേറ്റർ ജോജു ജോസഫ്, ഫാ.ഡോ.ജോൺ
എർണ്യാകുളത്തിൽ, ഡോ.സെൽവി സേവ്യർ , ജോജു ജോസഫ് ,
ക്ലിന്റ് ജോണി എന്നിവർ പ്രസംഗിച്ചു.
ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ നടന്ന
സെൻട്രൽ കേരള സഹോദയ ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ
ഗേൾസ് വിഭാഗത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ സെന്റ്
ഫിലോമിനാസ്
പബ്ലിക് സ്കൂൾ ടീം അംഗങ്ങൾ .
