പുളിക്കമാലി സബ് സെന്ററിന്റെ ഉദ്ഘാടനം
പിറവം : മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് 9-ആം വാർഡിലെ
പുളിക്കമാലി സബ് സെന്ററിന്റെ ഉദ്ഘാടനം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ബെന്നി അദ്ധ്യക്ഷത വഹിച്ചു. കോട്ടയം എം.പി അഡ്വ.ഫ്രാന്‍സിസ് ജോർജ്ജ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോര്‍ജ്ജ് മാണി പട്ടച്ചേരില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാധവന്, ജില്ല പഞ്ചായത്ത് മെമ്പര്‍ എല്‍ദോ ടോം പോള്‍, ബിനി ഷാജി, രതീഷ് കെ ദിവാകരന്, ലതിക അനില്‍, ജ്യോതി രാജീവ്, , ജില്ല മെഡിക്കല്‍ ഓഫീസർ ഡോ. ആശാദേവി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അഞ്ജന ദീപ്തി കെ ആര്, . അഖില്‍ ജി, ഡോ. ശ്രുതി, , എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. പണി പൂർത്തീകരിച്ച കോൺട്രാക്ടർ മനോജ് കുമാർ എം ആർ ചടങ്ങിൽ എം പി ആദരിച്ചു.
ചിത്രം : പുളിക്കമാലി സബ് സെന്ററിന്റെ ഉദ്ഘാടനം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിക്കുന്നു.
