റോട്ടറി ക്ലബ്ബ് വിദ്യാർഥികൾക്ക് ബാഗുകൾ നൽകി
കോലഞ്ചേരി: റോട്ടറി ക്ലബ്ബിന്റെ സാമൂഹിക സേവന പദ്ധതികളുടെ ഭഗമയി കറുകപ്പിള്ളി ഗവൺമെൻ്റ് യു.പി. സ്കൂളിലെ 83 വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ക്രിസ്റ്റി സാജ് ബാഗുകൾ വിതരണം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ.എൻ. സജീവ്കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തു അംഗം ഷൈജ റജി, അസിസ്റ്റന്റ് ഗവർണ്ണർ ഐജു ജേക്കബ്, സി.ജി.ആർ ജോഷി ചെറിയാൻ, ചീഫ് ഗസ്റ്റ് സന്തോഷ് കുമാർ, സെക്രട്ടറി വർഗീസ് ജോർജ്, ഹെഡ്മിസ്ട്രസ് ഷീബ ചാക്കോ, അനിൽ മർക്കോസ്, റോട്ടറി മുൻ പ്രസിഡന്റ് ഷാജി കെ. വർഗീസ്, പി.ടി.എ വൈസ് പ്രസിഡന്റ് പി.പി. റെജി എന്നിവർ പ്രസംഗിച്ചു.
….. ഫോട്ടോ…..
കോലഞ്ചേരി റോട്ടറി ക്ലബ്ബിന്റെ സാമൂഹിക സേവന പദ്ധതികളുടെ ഭാഗമായി കറുകപ്പിള്ളി ഗവൺമെൻ്റ് യു.പി. സ്കൂളിലെ വിദ്യാർഥികൾക്കുള്ള സ്കൂൾ ബാഗുകൾ ഹെഡ്മിസ്ട്രസ് ഷീബ ചാക്കോക്ക് കൈമാറുന്നു.
