റസിഡന്റ്‌സ് അസോസിയേഷൻ ഉന്നത വിജയികളെ ആദരിച്ചു
പിറവം : കുന്നുംപുറം റസിഡന്റ്‌സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു , പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. അസോസിയേഷൻ പ്രസിഡണ്ട് എം.വി. ജയശ്രീ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ രമ വിജയൻ യോഗം ഉദ്‌ഘാടനം ചെയ്തു. മികച്ച വിജയികൾക്ക് ക്യാഷ് അവാർഡുകളും, മൊമെന്റോകളും വിതരണം ചെയ്തു. ഇതോടനുബന്ധിച്ചു ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികൾക്കായി റിട്ട. ഒ.ഇ.എൻ., ജി.എം വി.എം. യോഹന്നാൻ കരിയർ ഗൈഡൻസ് വിശദീകരണ ക്ലാസും, രശ്മി എം.ആർ. ബോധവൽക്കരണ ക്ലാസും നടത്തി. യോഗത്തിൽ സെക്രട്ടറി സി. ചിത്രലേഖ ,ഷൈലജ കൃഷ്ണൻകുട്ടി , സന്തോഷ് കുന്നുംപുറം എന്നിവർ സംസാരിച്ചു.
ചിത്രം : കുന്നുംപുറം റസിഡന്റ്‌സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുന്നു.
