കെ.എസ്.എസ്.പി.എ മണ്ഡലം സമ്മേളനവും, നവാഗതർക്ക് സ്വീകരണവും
പിറവം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ പിറവം മണ്ഡലം വാർഷിക സമ്മേളനവും, നവാഗതർക്ക് സ്വീകരണവും, മുതിർന്ന അംഗങ്ങളെ ആദരിക്കലും, ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി.
പ്രസിഡന്റ് വി വി സത്യൻ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ട്രഷറർ കെ. വി മുരളി ഉൽഘാടനം ചെയ്തു. സെക്രട്ടറി എം.സി തങ്കച്ചൻ റിപ്പോർട്ടും, ട്രഷറർ പി. ടി ബാബു കണക്കും അവതരിപ്പിച്ചു. പിറവം മുനിസിപ്പാലിറ്റി വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അരുൺ കല്ലറയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് പി എബ്രഹാം നവാഗതരെ സ്വീകരിച്ചു. സംസ്ഥാന കമ്മറ്റി അംഗം തോമസ് മല്ലിപ്പുറം,ആലിസ് സ്കറിയ, സി.എ അലികുഞ്ഞ്, ജീവൽശ്രീ. പി പിള്ള ,അരുൺ മാത്യു, ജെസ്സി തോമസ്, ലൂസി സണ്ണി, ബേബി തോമസ്, കുര്യാക്കോസ് ടി ഐസക്, രാമകൃഷ്ണ പണിക്കർ, ബാബുജോർജ് ,ലൗലി ജോസഫ്, പ്രദീപ് എബ്രഹാം, പി. സി ജോർജ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ബാബു പി.ടി പ്രസിഡന്റ്, തങ്കച്ചൻ എം സി സെക്രട്ടറി, ബിജു.എം പോൾ ട്രഷറർ, മറ്റ് കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
ചിത്രം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ പിറവം വാർഷിക സമ്മേളനം സംസ്ഥാന ട്രഷറർ കെ വി മുരളി ഉൽഘാടനം ചെയ്യുന്നു.
