റസിഡൻറ്സ് അസോസിയേഷൻ മേഖല സമ്മേളനം
പിറവം : എറണാകുളം ജില്ലാ റസിഡൻറ്സ് അസ്സ്സോസിയേഷൻ അപ്പെക്ക്‌സ് കൗൺസിൽ പിറവം മേഖല സമ്മേളനം നാളെ ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പിറവം എം.എസ്.എം. ഐ.ടി.സി.യിൽ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്‌ഘാടനവും ചെയ്യും. ദേശീയ ജനറൽ സെക്രട്ടറി പി.സി. അജിത് കുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നഗരസഭാ ചെയർ പേഴ്സൺ അഡ്വ, ജൂലി, സാബു , ഐ.ടി.സി. ഡയറക്ടർ ഡോ. ഫാ. വർഗീസ് മഠത്തിക്കുന്നത്ത്, വിവിധ പഞ്ചയാത്ത് പ്രസിഡന്റുമാരായ പോൾ വർഗീസ് , ശ്രീകാന്ത് നന്ദനൻ , പി.വി. സ്റ്റീഫൻ , കെ.ആർ. ജയകുമാർ, പിറവം മുൻസിപ്പൽ വൈസ് ചെയർമാൻ കെ.പി. സലിം, കെ.ഓ. സന്തോഷ്, പി.ജി. സുനിൽ കുമാർ, ബാബു പാറയിൽ എന്നിവർ സംബന്ധിക്കും. പിറവം മുൻസിപ്പാലിറ്റി ,മണീട്, പാമ്പാക്കുട , രാമമംഗലം, എടക്കാട്ടുവയൽ എന്നീ പഞ്ചായത്തുകളിൽ നിന്നുമുള്ള റസിഡൻറ്സ് അസ്സ്സോസിയേഷൻ ഭാരവാഹികൾ യോഗത്തിൽ സംബന്ധിക്കുമെന്ന് ജില്ലാ സെക്രട്ടറി ജെയ്‌സൺ മാത്യു, എം.എൻ. അപ്പുകുട്ടൻ, സാജു മണീട് , റോയ് ഡി. പോൾ എന്നിവർ അറിയിച്ചു.
