മഹാത്മാ അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു
പിറവം: ബിജെപി രാമമംഗലം പഞ്ചായത്ത് സമതിയുടെ നേതൃത്വത്തിൽ രാമമംഗലത്ത് മഹാത്മാ അയ്യങ്കാളിയുടെ 162ാം മത് ജന്മദിനം ആഘോഷിച്ചു. ബിജെപി സംസ്ഥാന കൗൺസിൽ അംഗം എം. എൻ. മധു ഉദ്ഘാടനം ചെയ്തു. തുടർന്ന് അയ്യങ്കാളിയുടെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തി .പഞ്ചായത്ത് സമതി പ്രസിഡൻ്റ് എൻ.പി.രാജൻ അധ്യക്ഷനായി. പിറവം മണ്ഡലം പ്രസിഡൻ്റ് അരുൺമാമ്മലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. രാമമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് അംഗം കെ.ജി. അനിഷ് , ബിജെപി പിറവം മണ്ഡലം ജനറൽ സെക്രട്ടറി പി.എസ്. അനിൽകുമാർ, പി.കെ. ഗോപാലൻ എന്നിവർ സംസാരിച്ചു.
ചിത്രം : രാമമംഗലത്ത് നടന്ന അയ്യങ്കാളി ജന്മദിനാഘോഷം ബിജെപി സംസ്ഥാന കൗൺസിൽ അംഗം എം. എൻ. ‘മധു ഉദ്ഘാടനം ചെയ്യുന്നു
.
