Back To Top

July 8, 2025

ഓട്ടോറിക്ഷ ഇടിച്ച് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു

 

 

പിറവം: ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. കക്കാട് ആനക്കാവിൽ പരേതരായ അയ്യപ്പൻ്റെയും – കുഞ്ഞുമോളുടെയും മകൻ മനു രാജ് (39) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30 ഓടെ പിറവം പള്ളിക്കവലയ്ക്ക്‌ സമീപമാണ് അപകടം. റോഡ് മുറിച്ച് കടക്കുമ്പോൾ കക്കാട് ഭാഗത്ത് നിന്ന് വന്ന ഓട്ടോയിടിക്കുകയായിരുന്നു. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു.

 

ചിത്രം : മനു രാജ്

.

 

Prev Post

തെങ്ങിൻ തൈ വിതരണ ഉദ്ഘാടനം

Next Post

വായന സംഗമത്തിൽ വനിതകൾക്ക് ആദരം

post-bars