Back To Top

July 5, 2025

രാമമംഗലത്ത് സ്‌കൂളിലും, കടയിലും മോഷണം  

 

 

പിറവം : ചെറിയ ഇടവേളയ്ക്ക് ശേഷം രാത്രിയുടെ മറവിൽ രാമമംഗലത്തു വീണ്ടും മോഷണം. രാമമംഗലം ഹൈസ്‌കൂളിൻ്റെ ഓഫിസിലും എതിർവശത്തുള്ള ഗോകുൽ സ്‌റ്റോഴ്‌സിലുമാണ് വെള്ളിയാഴ്ച്ച പുലർച്ചെ 1.30 ഓടെ മോഷണം നടന്നത്. പ്രധാന വാതിലിന്റെ താഴ് കട്ടർ ഉപയോഗിച്ച് അറുത്താണു രണ്ടിടത്തും മോഷ്‌ടാവ് ഉള്ളിൽ കടന്നത്. ഹൈസ്‌കൂളിൻ്റെ ഓഫിസിൽ നിന്നു 40000 രൂപയും ഗോകുൽ സ്‌റ്റോഴ്‌സിൽ നിന്നു 3000 രൂപയും നഷ്ടപ്പെട്ടതായാണു പ്രാഥമിക വിവരം. സ്‌കൂൾ ഓഫിസിൽ മേശവലിപ്പിനുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്. കൂടാതെ മറ്റ് ഷെൽഫുകളും അലമാരകളും കുത്തിത്തുറന്നു. ഫയലുകളും മറ്റു രേഖകളും വാരിവലിച്ചിട്ട നിലയിലാണ്. മോഷ്‌ടാവിന്റെ ദൃശ്യങ്ങൾ സ്‌കൂളിലെ ചില സിസിടിവി യിൽ പതിഞ്ഞിട്ടുണ്ട്. കണ്ണടയും തൊപ്പിയും ധരിച്ച 45 വയസ്സു പ്രായം തോന്നിക്കുന്ന മുഖം മറച്ച ആളാണ് ദൃശ്യങ്ങളിലുള്ളത്. ഇടയ്ക്കു വൈദ്യുതി നിലച്ചതിനാൽ മോഷണം കഴിഞ്ഞ് മടങ്ങുന്ന ദൃശ്യങ്ങൾ ലഭ്യമല്ല. ശാസ്ത്രിയ അന്വേഷണ സംഘവും പൊലീസും സ്‌ഥലത്തു തെളിവുകൾ ശേഖരിച്ചു .സംശയകരമായ ചില വിരലടയാളങ്ങൾ ലഭിച്ചതായി സൂചന ഉണ്ട്. പൊലീസ് നായ എത്തിയെങ്കിലും പുലർച്ചെ മഴ പെയ്‌തതിനാൽ നായക്ക് ഗന്ധം ലഭിക്കാത്തതിനാൽ സ്‌കൂൾ പരിസരത്തു മാത്രം ചുറ്റിത്തിരിയുകയായിരുന്നു. രാമമംഗലം പോലീസ്

സ്‌റ്റേഷൻ പരിധിയിൽ ഊരമനയിൽ ക്ഷേത്രങ്ങളിൽ അടുത്തയിടെ മോഷണം നടന്നിരുന്നു. കൂടാതെ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്നും മോഷണം നടന്നിട്ടുണ്ട്. ചെറുതും വലുതുമായ നിരവധി മോഷണങ്ങൾ നടന്നെങ്കിലും ആരെയും പിടികൂടാനായിട്ടില്ല.

 

ചിത്രം : മോഷണം നടന്ന രാമമംഗലം ഹൈസ്‌കൂളിൽ പൊലീസ് ശാസ്ത്രിയ അന്വേഷണസംഘം തെളിവു ശേഖരിക്കുന്നു.

 

Prev Post

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്- അധ്യാപക പരിശീലനം

Next Post

ആയുർ ഹിമാലയ ആരോഗ്യ സേവന പദ്ധതി കൂത്താട്ടുകുളം പുതുവേലി ചോരക്കുഴി പാലം കവലയ്ക്ക്…

post-bars