Back To Top

July 5, 2025

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്- അധ്യാപക പരിശീലനം

 

പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് ജൂനിയർ കോളേജിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നൂതന സാധ്യതകളെക്കുറിച്ചും പ്രായോഗിക സമീപനങ്ങളെക്കുറിച്ചും ക്ലാസുകൾ നടന്നു. അനന്തകുമാർ ആർ.എസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ അധ്യക്ഷനായി.ജോജു ജോസഫ്, സാലി കെ. മത്തായി, ബിനു പൗലോസ്, ശ്രീകാന്ത് എം. ആർ എന്നിവർ സംസാരിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നായി എഴുപതോളം അധ്യാപകർ പങ്കെടുത്തു.

 

ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് ജൂനിയർ കോളേജിൽ അധ്യാപകർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് നടത്തിയ സെമിനാർ കോയമ്പത്തൂരിൽ നിന്നുള്ള അനന്തകൃഷ്ണൻ ആർ.എസ് ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

മെഡിക്കൽ കോളജിലെ അപകട മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാർ :- ഫ്രാൻസിസ് ജോർജ്…

Next Post

രാമമംഗലത്ത് സ്‌കൂളിലും, കടയിലും മോഷണം  

post-bars