രാജീവ് ഗാന്ധി അനുസ്മരണം നടത്തി
പിറവം : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33ാം ചരമവാർഷികം ഇന്ദിരാ ഭവനിൽ ആചരിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻറ് പി.സി. ജോസ് അദ്ധ്യക്ഷനായി. അനുസ്മരണ യോഗത്തിൽ ഡി.സി.സി. ജനറൽ സെക്രട്ടറി കെ.ആർ. പ്രദീപ് കുമാർ, വിൽസൺ കെ ജോൺ, തോമസ് മല്ലിപ്പുറം, ഷാജു ഇലഞ്ഞി മറ്റം, സജി ഓണക്കൂർ, തമ്പി പുതുവാക്കുന്നേൽ, വർഗീസ് തച്ചിലുകണ്ടം, , ജിൻസി രാജു, പ്രശാന്ത് മമ്പുറത്ത്, ജയിംസ് കുറ്റിക്കോട്ടയിൽ,റജി മന്നാച്ചി, അനിത സജി എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. രാജീവ് ജിയുടെ ഛായാചിത്രത്തിന് മുൻപിൽ അംഗങ്ങൾ പുഷ്പാർച്ചന നടത്തി.
മണീട് : മണീട് മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി യുടെ രക്ത സാക്ഷിത്വദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പുഷ്പാർച്ചന, സർവ്വമത പ്രാർത്ഥന, അനുസ്മരണം, അന്നദാനം തുടങ്ങി നിരവധി പരിപാടികളോടെ മണീട് കോൺഗ്രസ്സ് ഹൗസിൽ നടത്തിയ അനുസ്മരണ സമ്മേളനം യുഡിഎഫ് ചെയർമാൻ എം പി ഏലിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി എസ് ജോബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വി. ജെ. ജോസഫ്, പോൾ വർഗീസ്, എൽദോ പീറ്റർ, ജയ സോമൻ, എൽദോ ടോം പോൾ, കെ എസ് രാജേഷ്, പി കെ ജേക്കബ്,ശോഭ ഏലിയാസ്, മോളി തോമസ്,സോജൻ എ കെ,മിനി തങ്കപ്പൻ,സി പി ടൈറ്റസ്, സോജൻ എബ്രഹാം, ഷിജി ബിജു,തോമസ് കളപ്പുരക്കൽ, സി ജി മത്തായി തുടങ്ങിയവർ പങ്കെടുത്തു.
