സെന്റ് ഫിലോമിനാസിൽ ഏകദിന ശില്പശാല
പിറവം : കോട്ടയം , എറണാകുളം ജില്ലകളിൽ നിന്നുള്ള സി .ബി. എസ്. ഇ അദ്ധ്യാപകർക്കായി ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ ഏകദിന ശില്പശാല നടത്തി. എഴുപതോളം അധ്യാപകർ പങ്കെടുത്ത ശില്പശാല ഡോ. മല്ലിടി രഘുറാം ഉദ്ഘാടനം ചെയ്തു. ഫാ.ഡോ .ജോൺ എർണ്യാകുളത്തിൽ അധ്യക്ഷത യോഗത്തിൽ ജോജു ജോസഫ് , സാലി കെ മത്തായി, സൂസൻ പ്രകാശ് എന്നിവർ പ്രസംഗിച്ചു. പുതിയ അധ്യായനവർഷത്തിന് ഒരുക്കമായി സെന്റ് ഫിലോമിനാസ് സ്കൂളിൽ സംഘടിപ്പിച്ച നാലാമത്തെ അധ്യാപക പരിശീലന പരിപാടിയാണിത്.
