പുത്തൻനട ബൈബിൾ കൺവെൻഷന് തുടക്കമായി
പിറവം : പുത്തൻനട സെൻ്റ് പീറ്റർ ആൻഡ് സെന്റ് പോൾസ് സുവിശേഷ സംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പുത്തൻനട ബൈബിൾ കൺവൻ ഷൻ ആരംഭിച്ചു. ഫെബ്രുവരി 21 വരെ പുത്തൻനട സീയോൻ കൺവൻ ഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ ദിവസവും വൈകീട്ട് 6 നു സന്ധ്യാ നമസ്ക്കാരം ,6.45നു ഗാന ശുശ്രൂഷ, 7 . 15 നു ആമുഖസന്ദേശം, 7.30നു വചനപ്രഘോഷണം, 8.45 നു സമാപന ആശീർവാദം എന്നി ങ്ങനെയാണു ചടങ്ങുകൾ. ഫാ. ജിബു ചെറിയാൻ, ഫാ.റെജി മാത്യു, ഫാ.ജിനോ ജോണി,ബിജു സി.വാളകം, ഫാ .ഗീവർഗീസ് ചെങ്ങനാട്ടുകുഴി, ഫാ.സജോ മാ ത്യു,ഫാ.ആന്റണി കാച്ചൻകോട്, ഫാ.സിബു പള്ളിച്ചിറ എന്നിവർ സന്ദേശം നൽകും. 21നു 10നു ധ്യാന യോഗത്തിനു ഫാ.പോൾസൺ മൂവാറ്റുപുഴ നേതൃത്വം നൽകും.
