Back To Top

July 15, 2026

ക്രിമറ്റോറിയം പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പിറവം നഗരസഭക്കെതിരെ പ്രതിഷേധം

 

 

പിറവം : പിറവം നഗരസഭയുടെ ക്രിമറ്റോറിയത്തോടും , മാലിന്യ സംസ്കരണ പ്ലാന്റിനോടും കാട്ടുന്ന അവഗണനിയിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ്‌ (എം ) പിറവംമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്‌മകമായി പിറവം ടൗണിൽ കോലം കത്തിച്ച് പ്രതിഷേധിച്ചു . 5 മാസകാലമായി പിറവം നഗരസഭയുടെ ക്രിമറ്റോറിയവും , മാലിന്യ സംസ്കരണ പ്ലാന്റും തകരാറിൽ ആയിട്ട്. 2013 ൽ ഏറ്റവും മികച്ച രീതിയിൽ പണി പൂർത്തീകരിച്ച മൾട്ടി നാഷണൽ കമ്പിനി തെർമാക്സ്ന്റെ ഇൻസിനേറ്റർ 50 ലക്ഷം രൂപ മുടക്കി ആണ് സ്ഥാപിച്ചിരുന്നത്. അതുപോലെ കൊച്ചിൻ റിഫയനറിയുടെ സി. എസ്. ആർ ഫണ്ട്‌ 60 ലക്ഷം രൂപ ഉപയോഗിച്ച് ഏറ്റവും ആധുനിക രീതിയിൽ 2016 ൽ പൂർത്തീകരിച്ച ക്രമറ്റോറിയവും ഇന്ന് പ്രവർത്തന രഹിതം ആയതു ഈ നാട്ടിലെ ഏറ്റവും പാവപെട്ട ഹൈന്ദവർ ആയ ആളുകളുടെ മരണം ഉണ്ടായാൽ മറ്റ് നഗരസഭകളിലോ, മറ്റ് പഞ്ചായത്തുകളിലോ കൊണ്ടുപോകേണ്ട ഗതികേടാണ് ഈ പ്രതിഷേധത്തിന് കാരണം . മണ്ഡലം പ്രസിഡന്റ്‌ സാജു ചേന്നാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രെട്ടറിപി കെ ജോൺ ഉൽഘാടനം ചെയ്തു . സുരേഷ് ചന്തേലി, തമ്പി പുതുവാകുന്നേൽ, ജോസ് കുര്യൻ, ജോയി ചേമ്പാലയിൽ,സോജൻ തോട്ടത്തിൽ, ശ്രീകുമാർ ചക്രപാണി, സുരേഷ് പവിഴം , ഡെയ്‌സി കുര്യൻ എന്നിവർ പ്രസംഗിച്ചു .

 

ചിത്രം : ക്രിമറ്റോറിയം പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പിറവം നഗരസഭക്കെതിരെ കേരള കോൺഗ്രസ്സ് എം പിറവം മണ്ഡലം കമ്മറ്റി കോലം കത്തിച്ചു പ്രതിഷേധിക്കുന്നു.

 

Prev Post

ഭക്തിയുടെ നിറവിൽ നാലമ്പല തീര്‍ത്ഥാടകര്‍ക്കായി ക്ഷേത്രങ്ങളൊരുങ്ങി

Next Post

സാഹോദര്യ വേദി ഭാരവാഹികൾ

post-bars