പി. എം. ശ്രീ പദ്ധതി സി.പി ഐ വില്ലജ് ഓഫീസ് മാർച്ചു നടത്തി
പിറവം : ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി പൊതു വിദ്യാഭ്യസ മേഖലയെ സംഘപരിവാർ ശക്തികളുടെ പ്രത്യയശാസ്ത്ര പരീക്ഷണശാലയാക്കി മാറ്റാനുളള കേന്ദ്ര സർക്കാരിൻ്റെ പി. എം. ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്ന് പിൻ മാറണമെന്ന് ആവശ്യപ്പെട്ട് സി.പി ഐ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിൻ്റെ ഭാഗമായി പിറവം വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. എ. ഐ.ടി.യു സി ജില്ലാ സെക്രട്ടറി കെ. എൻ ഗോപി ഉദ്ഘാടനം ചെയ്തു. സി. പി. ഐമണ്ഡലം സെകട്ടറി അഡ്വജിൻസൺ വി പോൾ അധ്യക്ഷത വഹിച്ചു അഡ്വ ബിമൽ ചന്ദ്രൻ ,സി എൻ സദാമണി ,കെ പി ഷാജഹാൻ, എ.എസ്. രാജൻ, അംബിക രാജേന്ദ്രൻ , അഡ്വ സിനു എം ജോർജ്, അഡ്വ. ജൂലി സാബു, കെ.സി തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.
ചിത്രം : പി എം ശ്രീ പദ്ധതി സംസ്ഥാനത്തു നടപ്പിലാക്കുവാനുള്ള നീക്കത്തിൽ നിന്ന് പിൻ മാറണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാർച്ച് എ. ഐ.ടി യു സി ജില്ലാ സെക്രട്ടറി കെ എൻ ഗോപി ഉദ്ഘാടനം ചെയ്യുന്നു
