പിറവത്ത് ടി.എം. ജേക്ക്ബ് സ്മാരകം നിര്‍മ്മിക്കാന്‍ 50 ലക്ഷം
പിറവം: ദീര്‍ഘകാലം നിയമസഭാ സാമാജികനും മന്ത്രിയുമായിരുന്ന ടി.എം. ജേക്കബിന്റെ സ്മരണയ്ക്കായി പിറവം നഗരത്തില്‍ സ്മാരകം നിര്‍മ്മിക്കാന്‍ ബജറ്റ് വിഹിതമായി 50 ലക്ഷം രൂപ അനുവദിച്ചു. നിയമസഭയില്‍ പുതുക്കിയ ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇക്കാര്യം വ്യക്തമാക്കിയത്.ടി.എം.ജേക്കബിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മസ്ഥലവും കര്‍മമണ്ഡലവുമായിരുന്ന പിറവത്ത് സ്മാരകം ആവശ്യപ്പെട്ടിരുന്നു.സ്മാരകത്തിനായി കെ. എസ്.ഇ.ബി യുടെ പിറവം സബ് ഡിവിഷന് ഓഫീസിൻ്റെ സ്ഥലം വിട്ടുനല്കുന്നതിനു നടപടി സ്വീകരിക്കാന്‍ മന്ത്രി അനൂപ് ജേക്കബ് വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. രണ്ടു സെന്്റില് പ്രവര്‍ത്തിക്കുന്ന സബ് ഡിവിഷന് ഓഫീസിലില്‍ നിലവില്‍ അസിസ്റ്റന്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും സബ് എഞ്ചിനീയറും മാത്രമാണുള്ളത്. ഈ ഓഫീസ് കെ.എസ്.ഇ.ബിയുടെ പ്രധാന കെട്ടിടത്തിലേക്കോ പിറവം മിനി സിവില്‍ സ്റ്റേഷനിലേക്കോ മാറ്റി സ്ഥാപിക്കാവുന്നതാണെന്നും മന്ത്രി അനൂപ് ജേക്കബ് വൈദ്യുതി മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്
.
