Back To Top

June 28, 2026

കൗൺസിലേഴ്സ് എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു

 

പിറവം : എസ്.എസ്.എൽ.സി , പ്ലസ് -ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കായുള്ള കൗൺസിലേഴ്സ് എക്സലൻസ് അവാർഡ്

വിതരണം തേക്കുംമൂട്ടിൽപ്പടി ഷെൽട്ടർ ഹോമിൽ വച്ച് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ഡോമി ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലറും, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അരുൺ കല്ലറയ്ക്കൽ അധ്യക്ഷത വഹിച്ചു. ഇതിനോടൊപ്പം പകർച്ച വ്യാധി പ്രതിരോധപ്രവർത്തങ്ങളുടെ ഭാഗമായ്, പാഴൂർ ആയുർവേദ ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സല വർഗീസ്, കൗൺസിലർമാരായ ജിജി ജോജി, രമ്യ ബിജോയ്‌, മറ്റ് ഭാരവാഹികളായ ജോജി ചാരുപ്ലവിൽ,തോമസ് തേക്കുംമൂട്ടിൽ, പൗലോസ് പറമ്പാത്ത്,സീമ രാജേഷ്, ബേബി കിഴക്കേക്കര, ഇ. ജി രാമചന്ദ്രൻ നായർ, സുനിഷ് ഭാസ്കർ,ബാബു മേടമന, കെ. എസ് കുര്യക്കോസ്, വായോമിത്രം കോർഡിനേറ്റർ എൽബി പൗലോസ് തുടങ്ങിയവർ സംബന്ധിച്ചു. പിറവം നഗരസഭയുടെ വായോമിത്രം പദ്ധതിയിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച് സ്ഥലം മാറി പോകുന്ന ഡോ. സഞ്ജയ്‌ പ്രകാശിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

മെഡിക്കൽ ക്യാബിന് ഡോ. ദീപ, ഡോ. ലിയ തുടങ്ങിയവർ നേതൃത്വം നൽകി.

 

ചിത്രം : കൗൺസിലേഴ്സ് എക്‌സലൻസ് അവാർഡ് വിതരണം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ഡോമി ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

കോളങ്ങായി മാലാഖ പള്ളിയിൽ സഹൃദയ ഫെസ്റ്റ് ഞായറാഴ്ച നടക്കും

Next Post

നിര്യാതനായി

post-bars