Back To Top

February 4, 2024

പിറവത്ത് ജില്ലാ ശാസ്ത്ര സംഗമം

പിറവം: ജില്ലാ ശാസ്ത്ര സംഗമം പിറവം സെന്റ് . ജോസഫ്‌സ് സ്‌കൂളില്‍ അനൂപ് ജേക്കബ് എം.എല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർ പേഴ്സൺ ജിന്‍സി രാജു അധ്യക്ഷയായി. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി.അലക്‌സാണ്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍. രമാദേവി, നഗരസഭാ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ വത്സല വര്‍ഗീസ്, കൗണ്‍സിലര്‍ ജോജിമോന്‍ ചാരുപ്ലാവിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ജി.ശ്യാമളവര്‍ണ്ണന്‍, ശാസത്ര രംഗം ജില്ലാ കണ്‍വീനര്‍ എം.എ.അനില്‍കുമാര്‍, പ്രധാനാധ്യാപകന്‍ ദാനിയല്‍ തോമസ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ 14 ഉപജില്ലകളില്‍ നിന്നായി ഇരുനൂറിലേറെ കുടികള്‍ സംഗമത്തില്‍ പങ്കെടുത്തു. യു.പി. ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്കായി ശാസ്ത്രം, ഗണിതം, സോഷ്യല്‍ സയന്‍സ്, പ്രവൃത്തി പരിചയം തുടങ്ങിയവയുമായി ബന്ധപ്പെട്ടായിരുന്നു ശില്‍പശാല. സമാപന സമ്മേളനത്തില്‍ പിറവം നഗരസഭാ വൈസ് ചെയർമാൻ കെ.പി.സലിം വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

 

Prev Post

കെ.എസ്.ആർ.ടി.സി തട്ടി കാൽനടയാത്രക്കാരൻ മരിച്ചു

Next Post

നഗരസഭ വാർഷിക പദ്ധതി ടോയ്‌ലെറ്റ് പുനരുദ്ധാരണം ആദ്യ ഗഡു വിതരണം നടത്തി.    

post-bars