നഗരസഭ വാർഷിക പദ്ധതി ടോയ്‌ലെറ്റ് പുനരുദ്ധാരണം ആദ്യ ഗഡു വിതരണം നടത്തി.
പിറവം : നഗരസഭ വാർഷിക പദ്ധതി 2023-2024 പ്രകാരം നഗരസഭയിലെ ഗുണഭോക്താക്കൾക്ക് അനുവദിച്ച ടോയ്‌ലെറ്റ് പുനരുദ്ധാരണത്തിന്റെ ആദ്യ ഗഡു വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ജിൻസി രാജു നിർവഹിച്ചു.വൈസ് ചെയർമാൻ കെ.പി സലിം അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി ഏലിയാസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സല വർഗീസ്, കൗൺസിലർമാരായ തോമസ് മല്ലിപ്പുറം, രാജു പാണലിക്കൽ,ഗിരീഷ് കുമാർ, അജേഷ് മനോഹർ,ജോജിമോൻ സി.ജെ, ബബിത ശ്രീജി,അഡ്വ. ജൂലി സാബു,മോളി ബെന്നി,രമ വിജയൻ, മോളി വലിയകട്ടയിൽ, നഗരസഭ സെക്രട്ടറി വി. പ്രകാശ് കുമാർ ,നാസർ സി. എ, സിജു കെ തുടങ്ങിയവർ സംബന്ധിച്ചു.
