Back To Top

January 4, 2025

ഇന്റർ സ്കൂൾ ഫിലോമിനിയൻ ട്രോഫി മത്സരം ആരംഭിച്ചു .  

By

 

പിറവം : നാലാമത് ഫിലോമിനിയൻ ട്രോഫിക്ക് വേണ്ടിയുള്ള ഇന്റർ സ്കൂൾ മത്സരം ഇലഞ്ഞി സെന്റ് ഫിലോമിനാസ് ഫുട്ബോൾ ഗ്രൗണ്ടിൽ ആരംഭിച്ചു. പിറവം മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു ഉദ്ഘാടനം നിർവഹിച്ചു. ഫാ.ഡോ. ജോൺ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോജു ജോസഫ്, ജോസ് ജോസഫ്, ക്ലിന്റ് ജോണി, മാർട്ടിൻ ജോൺ ജോർജ്, വിഷ്ണു പി.ജെ എന്നിവർ പ്രസംഗിച്ചു. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ നാമക്കുഴി ഗവ.ഹയർ സെക്കൻഡറി സ്കൂൾ തൊടുപുഴ വിമല പബ്ലിക് സ്കൂളിനെ തോൽപ്പിച്ചു.

 

ചിത്രം : ഇലഞ്ഞി സെന്റ്ഫിലോമിനാസ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിലാരംഭിച്ച നാലാമത് ഫിലോമിനിയൻ ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബോൾ മത്സരം പിറവം നഗരസഭാദ്ധ്യക്ഷ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

ലഹരി വസ്തുക്കൾ പോലീസ് പിടി കൂടി .

Next Post

പിറവത്ത്‌ പള്ളി പെരുന്നാളുകൾ – രണ്ട് ദിവസം ഗതാഗത നിയന്ത്രണം .    

post-bars