Back To Top

May 6, 2026

പിറവത്ത്‌ യു.ഡി.എഫ്. സ്ഥാനാർഥി അനൂപ് ജേക്കബ് മുഴുവൻ പഞ്ചായത്തുകളിലും ആധിപത്യം നേടി

 

പിറവം : തൃപ്പൂണിത്തുറ നഗരസഭയുടെ ഇരുമ്പനം ഉൾപ്പെടുന്ന ഡിവിഷനുകളും, 9 പഞ്ചായത്തുകളും, 2 മുനിസിപ്പാലിറ്റികളും ഉൾപ്പെടുന്ന പിറവം നിയോജകമണ്ഡലത്തിൽ യു.ഡി.ഫ് എല്ലായിടത്തും വ്യക്തമായ ഭൂരിപക്ഷം നേടി. ഇതിൽ മുളന്തുരുത്തി, ആമ്പല്ലൂർ പഞ്ചായത്തുകളിൽ എൽഡിഎഫ് ആണു ഭരിക്കുന്നത്. നിയോജകമണ്ഡലത്തിൽ ഏറ്റവും കൂടുതൽ ബൂത്തുകൾ ഉള്ളത് മുളന്തുരുത്തിയിലാണ്. 25 ബൂത്തുകളുള്ള ഇവിടെ 4974 വോട്ടിന്റെ ഭൂരിപക്ഷമാണ് അനൂപിന് ലഭിച്ചത്. അനൂപ് ജേക്കബിന്റെ ജന്മനാടായ തിരുമാറാടിയാണു ഭൂരിപക്ഷം നൽകിയതിൽ 2-ാം സഥാനത്ത്. 4234 വോട്ടിൻറെ ഭൂരിപക്ഷാണു തിരുമാറാടിയിൽ ലഭിച്ചത്. മറ്റു പഞ്ചായത്തുകളായ തിരുവാങ്കുളം (2493), ചോറ്റാനിക്കര (3920) , മണീട് (3646) , രാമമംഗലം (2557), പാമ്പാക്കുട (3983),ആമ്പല്ലൂർ (4015).എടയ്ക്കാട്ടുവയൽ (3112), പിറവം മുനിസിപ്പാലിറ്റി (3984),ഇലഞ്ഞി (3449), കുത്താട്ടുകുളം മുനിസിപ്പാലിറ്റി (3267). എന്നീ നിലയിൽ ഭൂരിപക്ഷം നേടി. 1046 പോസ്റ്റൽ വോട്ടുകളും യു.ഡി.എഫിന് ലഭിച്ചു. എൽ.ഡി.എഫിന് ഒരു പഞ്ചായത്തിലും മേൽക്കൈ നേടാനായില്ല. മാത്രമല്ല എൽ.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തുകളിലും യു.ഡി.എഫ്. ഭൂരിപക്ഷം നേടി. യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. അനൂപ് ജേക്കബ് 89551 വോട്ടും, എൽ.ഡി.എഫ്. സ്ഥാനാർഥി സാബു കെ. ജേക്കബ് 44870 വോട്ടും, എൻ.ഡി.എ. സ്ഥാനാർഥി ജിബി എബ്രഹാം 14861 വോട്ടുമാണ് നേടിയത്. യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് 44681 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.

 

Prev Post

പിറവത്ത്‌ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയുടെ വസതിയിലേക്ക് സ്ഫോടക വസ്തുക്കൾ എറിഞ്ഞതായി പരാതി     …

Next Post

കൂട്ടമായെത്തിയ തെരുവുനായ്ക്കൾ പാടത്ത് കെട്ടിയിരുന്ന ആടുകളെ കടിച്ചുകൊന്നു

post-bars