പിറവം നഗരസഭ -സ്‌ഥിരസമിതി നടപടികൾ പൂർത്തിയാക്കി. ചെയർമാൻമാരെ അടുത്തയാഴ്ച തിരഞ്ഞെടുക്കും
പിറവം : പിറവം നഗരസഭയിൽ സ്‌ഥിര സമിതികളിലേക്കുള്ള അംഗങ്ങ ളെ നിശ്ചയിക്കുന്നതിനുള്ള നടപടികൾ ഒടുവിൽ പൂർത്തിയാക്കി. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പിൽ നിന്ന് എൽ.ഡി. എഫ് വിട്ടുനിന്നതോടെ നടപടികൾ പൂർത്തിയായിരുന്നില്ല . ഇന്നലെ എൽ.ഡി.എഫ്. അംഗങ്ങളെയും കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തു.
28 കൗൺസിലിൽ യൂഡിഎഫ്-21.എൽഡിഎഫ്-5.എൻഡിഎ 2 എന്നിങ്ങനെയാണു കക്ഷിനില. ധനകാര്യം, വികസനം, ക്ഷേമ കാര്യ സമിതികളിൽ 5 അംഗങ്ങൾ വീതവും മരാമത്ത്, വിദ്യാഭ്യാസം , ആരോഗ്യകാര്യ സ്‌ഥിര സമിതികളിൽ 4 അംഗങ്ങൾ വീതവുമാണ് ഉൾപ്പെടുന്നത്.യുഡിഎഫിനു വ്യക്തമായ ആധിപത്യമുള്ള ഭരണസമിതിയിൽ മത്സരത്തിനു പ്രസക്തി ഇല്ലാത്തതിനാലാണു ആദ്യ ദിവസം വിട്ടു നിന്ന തെന്നു എൽ.ഡി.എഫ് പാർലമെൻ്റി പാർട്ടി നേതാവ് അഡ്വ. ജൂലി സാബു പറഞ്ഞു.
