പിറവം വലിയ പള്ളിയിൽ വാർദ്ധക്യ സൗഹൃദ ആരാധന ശ്രുശൂഷ നാളെ
പിറവം : പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിൽ ( പിറവം വലിയപള്ളി ) ശനിയാഴ്ച രാവിലെ 10 -ന് വാർദ്ധക്യ സൗഹൃദ ആരാധന ശ്രുശൂഷ നടക്കും. ദേവാലയത്തിൽ ആരാധനക്ക് എത്തിച്ചേരാൻ കഴിയാത്ത വൃദ്ധരും , രോഗികളുമായ വ്യക്തികൾക്ക് രോഗശാന്തി ശ്രുശൂഷയും, വി. കുർബാനയും നൽകും. പള്ളി മാനേജിങ് കമ്മറ്റിയുടെയും , എൽഡേഴ്സ് ഫോറത്തിന്റെയും സഹകരണത്തിൽ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വികാരി ഫാ. ഏലിയാസ് ചെറുകാട് അറിയിച്ചു.
