പിറവം ജെ.എം.പി മെഡിക്കൽ വിവിധ വിഭാഗങ്ങളുടെയും നവീകരിച്ച കെട്ടിടത്തിന്റെയും ഉദ്ഘാടനം നടത്തി.
പിറവം: ജെ.എം.പി മെഡിക്കൽ സെൻ്ററിലെ ആധുനിക സൗകര്യത്തോടെ നവീകരിച്ച ഒ.പി. ബ്ലോക്കിൻ്റെയും ,കോസ്മറ്റോളജി ,ഡെർമറ്റോളജി വിഭാഗങ്ങളുടേയും ,ഇ .എം.ആർ സിസ്റ്റം ,ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം ദിവസേനയാക്കൽ തുടങ്ങിയവയുടെ ഉദ്ഘാടനം പ.ബസ്സേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവയും കുന്ദംകുളം ഭദ്രാസനാധിപൻ അഭി.ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയും ചേർന്ന് ഉദ്ഘാടനം ചെയ്തു .ആശുപത്രി വൈസ് ചെയർമാൻ ഫാ.ലൂക്കോസ് തങ്കച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എ.ജെ.ജയിംസ് ,ഓർഗനൈസിംഗ് സെക്രട്ടറി കം ട്രഷറർ കെ.വി.മാത്യു കാരിത്തടം. ഫാ.ചെറിയാൻ കോറെപ്പിസ്കോപ്പ നീലാങ്കൽ ,ഫാ.ജോസ് തോമസ് ,ഫാ.വി.എം പൗലോസ് ,ഫാ.റോബിൻ മർക്കോസ് ,ഡോ.സിബി ജോസഫ് ,ജോയിൻ്റ് സെക്രട്ടറി ബേബി വർഗീസ് എന്നിവർ പ്രസംഗിച്ചു.
