Back To Top

July 17, 2026

വിബി – ജി റാംജി പദ്ധതി ജനപ്രതിനിധികൾക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു

 

 

പിറവം : വിബി – ജി റാംജി പദ്ധതി ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾക്കായി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു.പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 14 ഡിവിഷനുകളിലെയും ജനപ്രതിനിധികൾക്കും , അഞ്ചു പഞ്ചായത്തുകളിലെ വൈസ് പ്രസിഡണ്ടുമാർ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർക്കായി നടത്തിയ പരിശീലന പരിപാടി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നെവിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിനി ജിജോയി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ സി , ജോയിൻറ് ബിഡിഓ ഷാനി ടിജെ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കുഞ്ഞുമോൻ ഫിലിപ്പ്, ജെസ്സി ചാക്കോ, ജേക്കബ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. പാമ്പാക്കുട, രാമമംഗലം, ഇലഞ്ഞി, തിരുമാറാടി, പാലക്കുഴ എന്നീ അഞ്ചു പഞ്ചായത്തുകളിൽ നിന്നുള്ള ജനപ്രതിനിധികളും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും പരിശീലന പരിപാടിയിൽ പങ്കെടുത്തു.

 

ചിത്രം : വിബി – ജി റാംജി പദ്ധതി ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾക്കായിനടത്തിയ ഏകദിന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നെവിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Next Post

ഫിഫ വേൾഡ് കപ്പ് ഫൈനൽ എൽ.ഇ.ഡി ബിഗ് സ്ക്രീനിൽ

post-bars