ഫിഫ വേൾഡ് കപ്പ് ഫൈനൽ എൽ.ഇ.ഡി ബിഗ് സ്ക്രീനിൽ
പിറവം : പിറവം ഫ്രണ്ട്സ് ക്ലബ് അണിയിച്ചിരിക്കുന്ന ഫിഫ വേൾഡ് കപ്പ് ഫൈനൽ എൽ.ഇ.ഡി ബിഗ് സ്ക്രീനിൽ. ഞായറാഴ്ച വൈകിട്ട് 6.30 ന് പിറവം പ്രൈവറ്റ് ബസ്റ്റാൻഡിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് വൈസ് പ്രസിഡന്റ് അലക്സ് ജോൺ സ്വാഗതം പറയുന്ന ചടങ്ങിൽ പിറവം നഗരസഭ ചെയർപേഴ്സൺ കെ ആർ പ്രദീപ് കുമാർ അധ്യക്ഷത വഹിക്കും. പുത്തൻ കുരിശ് ഡിവൈഎസ്പി നിഷാദ് മോൻ വി. എ. ലഹരി വിമുക്ത സന്ദേശം നൽകും, എസ്.എച്ച് .ഒ മഹേഷ് കുമാർ, എക്സൈസ് ഇൻസ്പെക്ടർ വിജയലക്ഷ്മി, ഫ്രണ്ട്സ് ക്ലബ്ബ് പ്രസിഡണ്ട് രാജേഷ് ചാണക്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.ക്ലബ്ബ് സെക്രട്ടറി ജോൺസ് ജോസ് നന്ദി അറിയിക്കും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം വിവിധ കലാപരിപാടികൾ അരങ്ങേറും.
