പെരുവ – പിറവം – പെരുവാംമൂഴി റോഡിലെ അപകടകരമായ കുഴികൾ മൂടണം
പിറവം : നിയോജകമണ്ഡലത്തില്‍ കെ.എസ്.ടി.പി -യുടെ പെരുവ – പിറവം – പെരുവാംമൂഴി റോഡിലെ അറ്റകുറ്റപ്പണികള്‍ നടത്തുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അനൂപ് ജേക്കബ് എം.എല്‍.എ ആവശ്യപ്പെട്ടു. പെരുവ – പിറവം – പെരുവാംമൂഴി റോഡിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കുമെന്നതിനാല്‍ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന അപകടകരമായ കുഴികള്‍ അടിയന്തിരമായി അടയ്ക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നല്‍കിയ കത്തില്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പൊതുമരാമത്ത് സെക്രട്ടറിക്കും,കെ.എസ്.ടി.പി. ചീഫ് എഞ്ചിനീയര്‍ക്കും ഇത് ചൂണ്ടിക്കാട്ടി അദ്ദേഹം കത്ത് നല്‍കിയിട്ടുണ്ട്. റോഡില്‍ നിരവധി അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ആയതിനാല്‍ അപകടകരമായ കുഴികള്‍ അടയ്ക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന് അനൂപ് ജേക്കബ് എം.എല്‍.എ ആവശ്യപ്പെട്ടു.
