അക്ഷരശ്ലോക സദസ് സംഘടിപ്പിച്ചു
പിറവം : കാഞ്ഞിരമറ്റം ചിത്രാ കൾച്ചറൽ സൊസൈറ്റിയുടെ നാ ല്പത്തിയഞ്ചാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വൈലോപ്പിള്ളി സ്മാരക അക്ഷരശ്ലോക കളരിയുടെ അക്ഷ
രശ്ലോക സദസ്സ് നടത്തപ്പെട്ടു. പ്രമുഖ സംസ്കൃതപണ്ഡിതൻ പി.വി.എൻ. നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. .അരയൻ കാവ് ക്ഷേത്ര മൈ താനിയിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡണ്ട് ടി.എൻ.മോ
ഹനൻ അധ്യക്ഷത വഹിച്ചു. സി. ആർ.ദിലീപ് കുമാർ, എം. എസ്.ഹമീദ് കുട്ടി, കെ.എസ്.ചന്ദ്രമേഹനൻ, സി.കെ.മുകുന്ദൻ, പൗലോസ് എം.യു. ,സാജു കെ.വി, മോഹൻ കുമാർ എന്നിവർ പ്രസംഗിച്ചു.
