Back To Top

March 11, 2026

പള്ളിക്കാവ് ഭഗവതീ ക്ഷേത്രത്തിൽ മീന ഭരണി മഹോത്സവം      

 

പിറവം : പിറവം പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവം മാർച്ച് 13 മുതൽ 22 വരെയുള്ള തീയതികളിൽ നടക്കും.

13 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ദിവസവും രാവിലെ ആറിന് ഗണപതിഹോമം, തുടർന്ന് വിശേഷാൽ പൂജകൾ, വൈകിട്ട് 7 മണിക്ക് വിവിധ ദിനങ്ങളിലായി താലപ്പൊലി ,കളമെഴുത്തുപാട്ട്, നൃത്ത നൃത്യങ്ങൾ, രാത്രി എട്ടിന് സംഗീതാർച്ചന, ദേവഗീതങ്ങൾ കൈകൊട്ടിക്കളി ,കരോക്കെ ഭക്തിഗാനമേള, ബാലെ തുടങ്ങിയ പരിപാടികൾ നടക്കും. 21ന് രാവിലെ ഗണപതി ഹോമം, വിശേഷാൽ പൂജകൾ, 10 മണിക്ക് ശിവന് നവകം, പഞ്ചഗവ്യം ,വിശേഷാൽ പൂജകൾ 11 30 മുതൽ ദീപന്തശുദ്ധി ,25 കലശം ,ബ്രഹ്മ കലശാഭിഷേകം, ഉച്ചയ്ക്ക് 12 മുതൽ പ്രസാദ ഊട്ട് ,വൈകിട്ട് 7 -ന് തിരുവാതിരക്കളി, 8 മണിക്ക് നൃത്ത നൃത്യങ്ങൾ , മീനഭരണി ദിനം രാവിലെ പതിവ് പൂജകൾ, 6 മണി മുതൽ അഷ്ടദ്രവ്യഗണപതിഹോമം, തുടർന്ന് വിശേഷാൽ പൂജകൾ , 8 മുതൽ കുംഭകുട ഘോഷയാത്ര, 8 .30 കുംഭകുടം അഭിഷേകം, 9 -ന് ശ്രീവേലി എഴുന്നള്ളിപ്പ് ,വൈകിട്ട് 4 30 മുതൽ പകൽ പൂരം, തുടർന്ന് പഞ്ചാരിമേളം, ദീപാരാധന , രാത്രി 7 -ന് പിന്നൽ തിരുവാതിര, 8 -ന് ഓട്ടംതുള്ളൽ, 9 30 മുതൽ വലിയവിളക്ക്, താലപ്പൊലി.

 

Prev Post

മുളന്തുരുത്തിയിൽ 37.43 കോടിയുടെ ജനകീയ ബജറ്റ് .

Next Post

പാമ്പാക്കുടയിൽ മെഡിക്കൽ ക്യാമ്പ്

post-bars