Back To Top

January 7, 2026

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്രകലാമേള പാമ്പാക്കുടയിൽ

 

പിറവം :മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആത്മീയ സംഘടനയായ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര കലാമേള ജ്വാല 2026 ജനുവരി 10 – ന് പാമ്പാക്കുട എം ടി എം ഹയർസെക്കൻഡറി സ്‌കൂളിൽ (പരി.ബസ്സേലിയോസ് ഔഗേൻ പ്രഥമൻ നഗറിൽ )വെച്ച് നടത്തപ്പെടും. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്രസമിതിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ നടത്തപെടുന്ന കേന്ദ്രകലാമേളയിൽ ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള മുപ്പത് ഭദ്രാസനങ്ങളിൽ നിന്ന് ആയിരത്തോളം മൽസരാർത്ഥികൾ മാറ്റുരയ്ക്കും എന്ന് കേന്ദ്രകലാമേളയുടെ ജനറൽ കൺവീനർമാരായ ഗിവീസ് മർക്കോസ്,പേൾ കണ്ണേത്ത്,നിഖിൽ.കെ.ജോയി,ഷെയ്‌സ് എ. ജെ,നമീഷ് രാജു എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.പാമ്പാക്കുട എം.ടിഎം ഹയർസെക്കൻഡറി സക്കൂളിൽ 2026 ജനുവരി 10 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ നടക്കുന്ന കലാമേളയുടെ ഉദ്ഘാടനം കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് എം.പി നിർവഹിക്കും.യുവജനപ്രസ്ഥാനം കേന്ദ്രപ്രസിഡൻ്റ് ഡോ.ഗീഗവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.ക്രൈസ്തവപാരമ്പര്യങ്ങളും സാംസ്‌കാരിക മുല്യങ്ങളും ഉയർത്തിപിടിക്കുന്ന മാർഗംകളി,പരിചയംമുട്ട്കളി,നാടകം എന്നി മൽസരങ്ങൾ വിവിധ വേദികളിൽ നടക്കും. പത്ത് വേദികളിലായി ഇരുപത്തി അഞ്ചോളം മൽസര ഇനങ്ങളിൽ യുവതി യുവാക്കൾ പങ്കെടുക്കും.കേരളത്തിൻ്റെ അകത്തും പുറത്തും ഉള്ള മുപ്പതോളം ഭദ്രാസനങ്ങളിൽ നിന്നായി ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയവർ കേന്ദ്ര കലാമേളയിൽ മാറ്റുരയ്ക്കും.കലാമേളയുടെ സമാപനസമ്മേളനം ഉദ്ഘാടനം പിറവം എം.എൽ എ അനൂപ് ജേക്കബ് നിർവഹിക്കും.യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.വിജു ഏലിയാസ്,യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡൻ്റ് ഫാ.ജെയ്ൻ മാത്യു,കേന്ദ്രട്രഷറർ രഞ്ജു എം.ജെ,കേന്ദ്രഭാരാവാഹികളായ അനീഷ് ജേക്കബ്,അബു അബ്രഹാം വീരപ്പിള്ളി തുടങ്ങി രാഷ്ട്രിയ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ കലാമേളയിൽ പങ്കെടുക്കും.കേന്ദ്ര കലാമേളയുടെ സുഗമമായ നടത്തിപ്പിനായി മലങ്കര മൽപിൻ കോനാട്ട് ജോൺസ് എബ്രഹാം റീശ് കോർ-എപ്പിസ്ക്കോപ്പ അധ്യക്ഷനായ 51 അംഗ സ്വാഗതസംഘം കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.

 

ചിത്രം : ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര കലാമേളയുടെ സ്വാഗതസംഘം ഓഫീസിൻ്റെ ഉദ്ഘാടനം മലങ്കര മൽപാൻ കോനാട്ട് ജോൺസ് എബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്ക്കോപ്പ നിർവഹിക്കുന്നു .

 

Prev Post

രാജ്യത്തെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവെ പരിഹാസവുമായി സുപ്രീംകോടതി.

Next Post

നിര്യാതയായി

post-bars