Back To Top

October 17, 2025

ഏകദിന രേഖാ ചിത്രരചനാ ക്യാമ്പ്  

 

പിറവം : കേരള ചിത്രകലാ പരിഷത്ത് എറണാകുളം ജില്ല പാമ്പാക്കുട അരീക്കൽ വെള്ളച്ചാട്ടം ടൂറിസ്റ്റ് കേന്ദ്രത്തിൽ വെച്ച് നടത്തുന്ന

” വരയരുവി ” എന്ന് നാമകരണം ചെയ്തിട്ടുള്ള ഏകദിന രേഖാ ചിത്രരചനാ ക്യാമ്പ് എറണാകുളം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ആശ സനിൽ 18 -10 – 2025 ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക് ഉദ്ഘാടനം നിർവഹിക്കും. കേരളത്തിലെ പ്രഗത്ഭരായ നാല്പത് ചിത്രകാരൻ പങ്കെടുക്കുന്ന ക്യാമ്പിൽ പ്രശസ്ത ശില്പിയും ചിത്രകാരന്മാരുമായ ശിവദാസ് എടക്കാട്ടുവയൽ ജയൻ ടെറാ ക്രാഫ്റ്റ് എന്നിവർ പ്രധാന സാന്നിദ്ധ്യമായിരുക്കും എന്ന് ക്യാമ്പ് കൺവീനർ ആർട്ടിസ്റ്റ് ബേബി മണ്ണത്തൂർ , ജില്ലാ പ്രസിഡൻ്റ് ഗോപി സംക്രമണം, സെക്രട്ടറി ഡഗ്ലസ് കൊച്ചിൻ എന്നിവർ അറിയിച്ചു.

 

Prev Post

സുവിശേഷ യോഗം

Next Post

വളരുന്ന പിറവം വളർത്തിയവർക്ക് ആദരം – വയോജന സംഗമം

post-bars