വളരുന്ന പിറവം വളർത്തിയവർക്ക് ആദരം – വയോജന സംഗമം
പിറവം: പിറവം നഗരസഭയും സാമൂഹ്യ സുരക്ഷ മിഷൻ വയോമിത്രവും സംയുകതമായി നടത്തിയ “വയോ വൈബ് ടൂകെ ടൂഫൈവ്” വളരുന്ന പിറവം വളർത്തിയവർക്ക് ആദരം വയോജന സംഗമം പരിപാടി വലിയപള്ളി പാരിഷ് ഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.പി സലിം അധ്യക്ഷനായി. ഉപ്പുംമുളക് ഫെയിം കുമാരി ശിവാനി മേനോൻ മുഖ്യാതിഥിയായി. സ്ഥിരം സമിതി അധ്യക്ഷരായ ഷൈനി ഏലിയാസ്, അഡ്വ.ബിമൽ ചന്ദ്രൻ, കൗൺസിലർമാരായ
ഏലിയാമ്മ ഫിലിപ്പ്, ഡോ.അജേഷ് മനോഹർ, തോമസ് മല്ലിപ്പുറം, പി.ഗിരീഷ് കുമാർ, രാജു പാണാലിക്കൽ, ജോജിമോൻ ചാരുപ്ലാവിൽ, ഡോ.സഞ്ജിനി പ്രതീഷ്, രമ വിജയൻ, സിനി ജോയി, വയോമിത്രം കോർഡിനേറ്റർ എൽബി പൗലോസ്, സി.കെ പ്രകാശ് എന്നിവർ സംസാരിച്ചു. വയോമിത്രം സ്റ്റാഫ് നേഴ്സ് ജിഷ പൗലോസ് പരിപാടികൾക്ക് നേതൃത്വം നൽകി. 500 ഓളം വയോജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
തുടർന്ന് സദ്യയും വയോജങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.
ചിത്രം – പിറവത്തെ വയോജന സംഗമം “വയോ വൈബ് ടൂകെ ടൂഫൈവ്”വളരുന്ന പിറവം വളർത്തിയവർക്ക് ആദരം പരിപാടി നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു ഉദ്ഘാടനം ചെയ്യുന്നു
.
