പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് കിലയുടെ നേതൃത്വത്തിൽ പരിശീലന പരിപാടി നടത്തി.
പിറവം : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ്റെ നേതൃത്വത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് ദ്വിദിന പരിശീലനം നൽകി.
കിലയുടെ നേതൃത്വത്തിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന ഇലഞ്ഞി, പാലക്കുഴ, പാമ്പാക്കുട, തിരുമാറാടി, രാമമംഗലം തുടങ്ങിയ പഞ്ചായത്തുകളിലെ 66 ഗ്രാമ പഞ്ചായത്ത് മെമ്പർമാർക്കുള്ള രണ്ടുദിവസത്തെ ഓറിയന്റേഷൻ ട്രെയിനിങ് പാമ്പാക്കുട ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് ഷീല ബാബു അധ്യക്ഷത വഹിച്ചു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പരിശീലന പരിപാടി റിസോഴ്സ്പേഴ്സൺമാർ, പാമ്പാക്കുട ബ്ലോക്ക് കില ഫാക്കൽറ്റി അഞ്ചു സൂസൻ പോൾ തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം : പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കായുള്ള കിലയുടെ പരിശീലന പരിപാടി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നെവിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
