പിറവത്ത് യു.ഡി.എഫ് ഭരണസമിതിയുടെ ധൂർത്ത് അവസാനിപ്പിക്കണം -എൽ.ഡി.എഫ്. – കൗൺസിസിൽ യോഗം ബഹിഷ്കരിച്ചു
പിറവം : സത്യപ്രതിജ്ഞ ചടങ്ങിന് നഗരസഭക്ക് സ്വന്തമായി എ.സി. സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ഹാൾ ഉണ്ടായിരിക്കെ പുറത്ത് സ്റ്റേജ് കെട്ടി 132500/- രുപ നഗരസഭ ഫണ്ട് അനാവശ്യമായി ധൂർത്തടിക്കുകയാണെന്ന് എൽ.ഡി.എഫ്. കൗൺസിലർമാർ ആരോപിച്ചു. കൂടാതെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തി 36000 രുപ കൂടി ചിലവാക്കിയിരിക്കുകയാണ് . നഗരസഭ ഫണ്ട് സർക്കാർ ഉത്തരവ് ഇല്ലാതെ അനാവശ്യമായി ചിലവാക്കാൻ പറ്റില്ല എന്ന നിയമം നില നിൽക്കെ നഗരസഭ ഫണ്ട് ധൂർത്തടിക്കുകയാണ് ചെയ്യുന്നത്. സത്യപ്രതിജ്ഞ ചടങ്ങ് മുതൽ യുഡിഎഫ് ഭരണസമിതി നടത്തുന്ന കൊള്ളയും ധൂർത്തും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ കൗൺസിലർമാർ കൗൺസിസിൽ യോഗം ബഹിഷ്കരിച്ചു പ്രതിഷേധിച്ചു. ഇതിനെതിരെ വിജിലൻസ് അന്വേഷണം ഉൾപ്പെടെ പരാതികൾ നൽകുമെന്നും കൗൺലർമാരായ അഡ്വ. ജൂലി സാബു, ആതിര ഐ റ്റി, ക്രിസ്റ്റി ജോൺ, ഏലിയാമ്മ ജോമോൻ, സോഫിയ പൗലോസ് എന്നിവർ പറഞ്ഞു.
