നെല്ലറകളുടെ നാട്ടിൽ ജിബി അബ്രഹാമിന് ഉജ്ജ്വല സ്വീകരണം
പിറവം : നെല്ലറകളുടെ നാട് എന്ന് അറിയപ്പെടുന്ന തിരുമാറാടിയിൽ എൻ.ഡി.എ. സ്ഥാനാർഥി ജിബിഅബ്രഹാമിന്ഉജ്ജ്വല സ്വീകരണം. കാക്കൂർ പാലച്ചുവട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പര്യടനം തിരുമാറാടി മണ്ണത്തൂർ വഴി ഒലിയപ്പുറത്ത് സമാപിച്ചു. നെൽകൃഷകർ നേരിടുന്ന് പ്രതിസന്ധികൾ സംബന്ധിച്ച് പരാതികളും ഉയർന്നു.പാലച്ചുവടിൽ ബിജെപി. സംസ്ഥാന സമിതി അംഗം എം.എൻ. മധു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് സുജാ സത്യൻ അദ്ധ്യക്ഷയായിരുന്നു. ബിഡിജെഎസ് ജില്ലാ സെക്രട്ടറി എം.എ.വാസു,ബിജെപി നേതാക്കളായ അരുൺ മാമലശ്ശേരി, അനിൽ ഉൗരമന, ഷാജി കണ്ണംകോട്ടിൽ, ലിന്റോ വിൽസൺ, ഉണ്ണിവല്ലയിൽ, ഷീജാ പരമേശ്വരൻ, സി.കെ. ബിജിമോൻ, പി.ആർ. ശശികുമാർ, ടി.കെ. ഗോപി, എന്നിവർ സംസാരിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്ന സ്വീകരണ യോഗങ്ങളിൽ കെ. രാജേഷ് മരങ്ങാട്ട്, നെവീൻകെ.സന്തോഷ്, പി.വി. മുരളി, വി.എം. ബാലകൃഷ്ണൻ എന്നിവരും സംസാരിച്ചു.
ചിത്രം : : എൻ.ഡി.എ. സ്ഥാനാർഥി ജിബി അബ്രഹാമിന്റെ തിരുമാറാടി പഞ്ചായത്ത് പര്യടനം ബിജെപി സംസ്ഥാന സമിതി അംഗം എം.എൻ. മധു ഉദ്ഘാടനം ചെയ്യുന്നു.
