ഈസ്റ്റർ ദിനാശംസകളുമായി എൽ.ഡി.എഫ്. സ്ഥാനാർഥി സാബു കെ ജേക്കബ്
പിറവം : ഈസ്റ്റർ ദിനത്തിൽ ദേവാലയങ്ങൾ സന്ദർശിച്ച് ആഘോഷത്തിൽ പങ്കെടുത്ത് എൽ ഡി എഫ് സ്ഥാനാർത്ഥി സാബു കെ ജേക്കബ്.
പിറവം സെൻ്റ് മേരീസ് രാജാധിരാജ കോൺഗ്രിഗ്രേഷൻ യാക്കോബായ പള്ളിയിലും ,പിറവം സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിലും ഇസ്റ്റർ ആചരണത്തിലും പന്ത്രണ്ട് പൈതങ്ങളുടെ നേർച്ചകളിലും പങ്കെടുത്ത് ആശംസകൾ നേർന്നു.രണ്ട് പള്ളികളിലുമായി ആയിരക്കണക്കിന് വിശ്വാസികളാണ് നേർച്ചക്കായി എത്തിയത്.
ആഘോഷത്തിനൊപ്പം അഞ്ച് വർഷം മുമ്പ് 105 കോടി രൂപക്ക് നിർമ്മാണം തുടങ്ങിയ മുളക്കുളം പിറവം പെരുവുംമൂഴി റോഡ് കെടുകാര്യസ്ഥത മൂലം പണിതീരാത്തതും, നഗരത്തിലെ ഗതാഗതക്കുരുക്കു പരിഹരിക്കാൻ 10 വർഷം മുമ്പ് പ്രഖ്യാപനത്തിലൊതുങ്ങിയ എക്സൈസ് കടവ് പാലവുമാണ് പ്രധാന രാഷ്ട്രീയ ചർച്ച. മുത്തോലപുരം പഴം പച്ചക്കറി സംസ്കരണ കേന്ദ്ര മുൾപ്പെടെ മുടങ്ങിയ പദ്ധതികൾ സമയബന്ധിതമായി തീർക്കുമെന്നും മണ്ഡലത്തിൻ്റെ സമഗ്ര വികസനത്തിന് പ്രകടപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുമെന്നും സാബു കെ ജേക്കബ് ഉറപ്പു നൽകി.
പിറവത്തിൻ്റെ സമഗ്ര മാറ്റത്തിനായാണ് എൽഡിഎഫ് വോട്ടു തേടുന്നത്.
മുളന്തുരുത്തി, ഇലഞ്ഞി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് ഫെറോന പള്ളി, തുടങ്ങി വിവിധ പള്ളികളും മരണവീടുകളും സന്ദർശിച്ചു.
ചിത്രം : ഈസ്റ്റർ ദിനത്തിൽ ഇലഞ്ഞി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് ഫെറോന പള്ളിയിലെത്തി സാബു.കെ. ജേക്കബ് അനുഗ്രഹം തേടുന്നു.
