Back To Top

March 6, 2026

നാമക്കുഴി ഗവ.എൽ.പി സ്‌കൂൾ വാർഷികാഘോഷവും വിദ്യാഭ്യാസ അവാർഡു വിതരണവും

 

പിറവം: നാമക്കുഴി ഗവ എൽ.പി സ്‌കൂൾ 111-ാം വാർഷികാഘോഷവും വിദ്യാഭ്യാസ അവാർഡു വിതരണവും അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു‌. മുൻസിപ്പൽ ചെയർ പേഴ്സൺ കെ. ആർ പ്രദീപ് കുമാർ അധ്യക്ഷനായി. വൈസ് ചെയർ പേഴ്സൺ അന്നമ്മ ഡോമി, കൗൺസിലർമാരായ അഡ്വ. ഷിബു തോമസ്, വത്സ വർഗീസ്, ജെസി തോമസ്, റെജി ചുള്ളിക്കൽ, മുൻ കൗൺസിലർ മോളി വലിയ കട്ടയിൽ, മുൻ അധ്യാപകർ, പി.ടി.എ. ഭാരവാഹികൾ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ആതിര എ.എസ് റിപ്പോർട്ട്‌ അവതരിപ്പിച്ചു . പാചക മത്സരത്തിൽ സംസ്ഥാന തലത്തിൽ വിജയിച്ച ഗിരിജ ശ്രീധരനെ ചടങ്ങിൽ അനുമോദിച്ചു . ഹെഡ്‌മിസ്ട്രസ് സിന്ധു എ. എ സ്വാഗതവും ,സീനിയർ അസിസ്റ്റന്റ് അനുപമ ഐ.കെ നന്ദിയും രേഖപ്പെടുത്തി.

 

ചിത്രം : നാമക്കുഴി ഗവ.എൽ.പി സ്‌കൂൾ 111-ാം വാർഷികാ-ഘോഷം പിറവം എം എൽ എ അഡ്വ അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

മിഷേൽഷാജിയുടെ ദുരൂഹ മരണത്തിൻ്റെ 9 -ാം വാർഷികം ഇന്ന്. ( 6- 2…

Next Post

പേപ്പതി –വട്ടപ്പാറ – ആരക്കുന്നം – എടയ്ക്കാട്ടുവയല്‍ – തൃപ്പക്കുടം റോഡിന്റെ നിര്‍മ്മാണം…

post-bars