മിഷേൽഷാജിയുടെ ദുരൂഹ മരണത്തിൻ്റെ 9 -ാം വാർഷികം ഇന്ന്. ( 6- 2 -26വെള്ളി)
പിറവം : മിഷേൽഷാജിയുടെ മരണം കൊലപാതകമാണെന്നും സി.ബി.ഐ അന്വേഷണം നടത്തത്തി കുറ്റക്കാരെ അറസ്റ്റുചെയ്യണമെന്നും ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ യുവജന പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ 8 വർഷവും
വാർഷിക ദിനത്തിൽ നടത്തിവരുന്ന പ്രതിഷേധ യോഗം 8 -ാം തീയതി ഞായർ നടക്കും. മിഷേലിൻ്റെ മൃതദേഹം സംസ്കരിച്ച ഇടവക പള്ളിയായ പിറവം മുളക്കുളം കർമ്മേൽക്കുന്ന് സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ രാവിലെ 9.30 ന് മിഷേൽ അനുസ്മരണവും പ്രതിഷേധ യോഗവും നടക്കും ഓർത്തഡോക്സ് സഭ ട്രസ്റ്റി റോണി വർഗീസ് ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ജോസ് തോമസ് അധ്യക്ഷത വഹിക്കും. പള്ളി ട്രസ്റ്റി തോമസ് മല്ലിപ്പുറം, സെക്രട്ടറി ജോസഫ് ജോർജ്ജ്, ഓർത്തഡോക്സ് സഭ യുവജന പ്രസ്ഥാനം സെക്രട്ടറി ജേക്കബ് തമ്പി , സണ്ടേസ്കൂൾ ഹെഡ്മാസ്റ്റർ മാത്യു മല്ലിപ്പുറം എന്നിവർ സംസാരിക്കും . 2017 മാർച്ച് 5 ന് വൈകുന്നേരം കലൂർ പള്ളിയിൽ നിന്നും കാണാതായ മിഷേലിൻ്റെ മൃതദേഹം പിറ്റേന്ന് കൊച്ചി കായലിൽ കണ്ടെത്തുകയായിരുന്നു. അന്വേഷ്ണത്തിൽ ലോക്കൽ പൊലീസ് വീഴ്ച വരുത്തിയതുമൂലം നിയമസഭയിൽ അനൂപ് ജേക്കബ്ബ് എംഎൽഎ ആവശ്യപ്പെട്ട പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. എന്നാൽ 8 വർഷമായിട്ടും കേസിൽ പുരോഗതി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് മിഷേലിൻ്റെ പിതാവ് ഷാജി വർഗീസും കുടുംബവും സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്.
ചിത്രം : മിഷേൽ ഷാജി
