Back To Top

February 4, 2026

മുളക്കുളം വടക്കേക്കര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ ഉത്സവം

 

 

പിറവം: മുളക്കുളം വടക്കേക്കര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഭക്തിനിർഭരമായി. എസ്‌എൻഡിപി 254-ാം നമ്പർ ശാഖയുടെ ഗുരുദേവക്ഷേത്രത്തിൽ നിന്നും അഭിഷേകദ്രവ്യങ്ങൾ നിറച്ച് താലപ്പൊലി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച അഭിഷേക കാവടി ഘോഷയാത്രയ്ക്ക് 2088-ാം നമ്പർ നമ്പർ എസ്.എൻ.ഡി.പി ഗുരുമണ്ഡപത്തിൽ സ്വീകരണം നൽകി.

തുടർന്ന് ഉച്ചപ്പൂജയ്ക്ക് മുന്നോടിയായി ക്ഷേത്രത്തിൽ അഭിഷേക കാവടി സമർപ്പണം നടന്നു. മനയത്താറ്റുമന അനിൽ ദിവാകരൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി പൂത്തോട്ട ലാലൻ ശാന്തി, പി.എസ് സുമേഷ് ശാന്തി എന്നിവർ മുഖ്യകാർമ്മികത്വ൦ വഹിച്ചു. വൈകീട്ട് ദീപാരാധനയെ തുടർന്ന് രാത്രി കൊച്ചിൻ തരംഗിണിയുടെ

ഭക്തിഗാനമേള നടന്നു.

 

ചിത്രം: മുളക്കുളം വടക്കേക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് നടന്ന കാവടി എഴുന്നള്ളിപ്പ്

.

Prev Post

ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സഭയുടെ വേറിട്ട മുഖം : ശ്രേഷ്ഠ…

Next Post

കേന്ദ്ര ബജറ്റിലെ കേരളത്തെ അവഗണിച്ച നടപടിക്കെതിരെ പ്രതിഷേധിച്ചു         …

post-bars